ദൂരയാത്ര പോകുമ്പോള്‍ ഒരു കുറിപ്പെഴുതി ബിജുവിന്റെ ബാഗില്‍ വയ്ക്കും ! ബിജു മേനോനുമായി അടുത്തതിനെക്കുറിച്ച് സംയുക്ത വര്‍മ പറയുന്നതിങ്ങനെ…

ഒരു കാലത്ത് മലയാളികളുടെ ഇഷ്ട നായികയായിരുന്നു സംയുക്ത വര്‍മ. സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് മേഘമല്‍ഹാര്‍, സ്വയംവരപ്പന്തല്‍, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വര്‍മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാള്‍ കൂടിയാണ്. എന്നാല്‍ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടന്‍ ബിജു മേനോനെ പ്രണയിച്ചു കല്യാണം കഴിച്ച താരം സിനിമ വിടുന്നത്. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. 2002ലാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും വിവാഹിതരായത്. ഇപ്പോള്‍ ബിജുവിന്റെ ഉത്തമ ഭാര്യയായും വീട്ടുകാര്യങ്ങള്‍ നോക്കിയും യോഗ പരിശീലനത്തിന്റെ തിരക്കിലുമൊക്കെയാണ് നടി. ഇരുവര്‍ക്കും ദഷ് ധര്‍മ്മിക് എന്ന് പേരുള്ള മകനുമുണ്ട്. ബിജു മോനോനും സംയുക്ത വര്‍മ്മയും അടുക്കുന്നത് ഇരുവരും…

Read More

സംയുക്ത അന്ന് എന്നെയൊന്നും മൈന്‍ഡ് ചെയ്തിരുന്നില്ല ! കുറെ ചിരി വേസ്റ്റായിട്ടുണ്ട്; സംയുക്തയുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് ബിജു മേനോന്‍ മനസ്സു തുറക്കുന്നു…

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. മഴ,മേഘമല്‍ഹാര്‍,മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ നായികാ-നായകന്മാരായെത്തി ആളുകളുടെ മനസ്സ് കീഴടക്കിയ ഇരുവരും തുടര്‍ന്ന് ജീവിതത്തിലും നായികാനായകന്മാരാവുകയായിരുന്നു. വിവാഹശേഷം സംയുക്ത സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ബിജു മേനോന്‍ എത്തുന്ന വേദികളിലെല്ലാം ആളുകള്‍ക്ക് അറിയേണ്ടത് സംയുക്തയെക്കുറിച്ചായിരുന്നു. സംയുക്തയുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോന്‍ ഇപ്പോള്‍. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സംയുക്ത അന്ന് തന്നെ ഒട്ടും മൈന്‍ഡ് ചെയ്തില്ലെന്നും കുറേ ചിരി വേസ്റ്റായിട്ടുണ്ടെന്നും ബിജു മേനോന്‍ പറയുന്നു. സെറ്റില്‍ കാവ്യയുമായി സംസാരിച്ചിരിക്കാറുണ്ടെങ്കിലും സംയുക്ത ആ ഭാഗത്തേക്കേ വരില്ലായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു ദിവസം രഞ്ജിപണിക്കര്‍ സാര്‍ സംയുക്തയുടെ അഭിനയത്തെക്കുറിച്ച് ചോദിച്ചു’അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണെ’ന്നു ഞാന്‍ പറഞ്ഞു. ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ.’ ബിജു മേനോന്‍…

Read More

ഇനി ഭക്തിപടങ്ങള്‍ മാത്രം എടുക്കേണ്ട അവസ്ഥയിലെത്തുമോ കാര്യങ്ങള്‍ ! നിയമസഭ സമിതിയുടെ ശിപാര്‍ശയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ബിജു മേനോന്‍…

സിനിമയില്‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശിപാര്‍ശയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് നടന്‍ ബിജു മേനോന്‍. ശിപാര്‍ശയെക്കുറിച്ചു സിനിമാ മേഖല കൂട്ടായി ആലോചിച്ചു നിലപാടെടുക്കണമെന്നും ബിജു മേനോന്‍ വ്യക്തമാക്കി. ഈ ശിപാര്‍ശ നടപ്പായാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്ന സിനിമയുടെ പ്രവര്‍ത്തകരുമായി പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സിനിമയിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജുമേനോന്‍ എന്ന കുടുംബനാഥനും രണ്ടാണ്. സിനിമയില്‍ കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല, ജീവിതത്തില്‍ സ്വന്തം കുടുംബത്തോടു നല്ല ഉത്തരവാദിത്വമുള്ളയാളാണു താനെന്നും ബിജു മേനോന്‍ പറഞ്ഞു. വാണിജ്യ വിജയം നേടുന്ന സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. മലയാളിയുടെ ജീവിതത്തോട് ഏറെ അടുത്തു നില്‍ക്കുന്ന പ്രമേയം റിയലിസ്റ്റിക് ആയി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ സിനിമ നല്‍കുന്ന സന്തോഷം.…

Read More

ബിജു അഭിനയിക്കാന്‍ പൊക്കോളൂ…ഞാനില്ല ! അഭിനയിക്കാനില്ലെന്ന് സംയുക്തവര്‍മ പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ബിജു മേനോന്‍…

വിവാഹ ശേഷം സിനിമ വിട്ട് കുടുംബകാര്യങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന നിരവധി നടിമാരുണ്ട്. മലയാളികളുടെ പ്രിയ നടി സംയുക്തവര്‍മയും അതിനൊരുദാഹരണമാണ്. മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്നു പ്രാവശ്യം കരസ്ഥമാക്കിയ സംയുക്തയുടെ തിരിച്ചുവരവിനായി ഇന്നും കാത്തിരിക്കുകയാണ് ആരാധകര്‍. ഇടയ്ക്ക് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അധികം വൈകാതെ തന്നെ സിനിമയിലും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സംയുക്ത വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടുപേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. 11 വയസ്സുകാരനായ മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങള്‍ തീര്‍ത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം പറഞ്ഞത്. ഈ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ മറുപടി പറഞ്ഞ്…

Read More

നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ നമ്മള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള്‍ ഇഷ്ടപ്പെട്ട പാര്‍ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ…നമ്മള്‍ ചിന്തിക്കുന്ന പോലെയേ ചിന്തിക്കാവൂ… ഇതാണോ നമ്പര്‍ വണ്‍ കേരളത്തിലെ പ്രബുദ്ധ ജനത ? ബിജുമേനോനെതിരായ സൈബര്‍ ആക്രമണത്തിനെതിരേ സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്‌ഗോപിയ്ക്കായി വോട്ട് അഭ്യര്‍ഥിച്ച് പൊതുപരിപാടിയില്‍ പങ്കെടുത്ത നടന്‍ ബിജു മേനോനെതിരേ കനത്ത സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. നിരവധി ആളുകളാണ് അസഭ്യവര്‍ഷവുമായി ബിജുമേനോന്റെ ഫേസ്ബുക്ക് പേജിലെത്തുന്നത്. ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമൊക്കെയായ സന്തോഷ് പണ്ഡിറ്റ്. നമ്മള്‍ ഇഷ്ടപ്പെടുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള് നമ്മള് ഇഷ്ടപ്പെടുന്ന പാ4ട്ടിക്കേ വോട്ടു ചെയ്യാവൂ, നമ്മള് ഇഷ്ടപ്പെട്ട പാ4ട്ടിക്കു വേണ്ടിയേ പ്രവര്‍ത്തിക്കാവൂ…നമ്മള്‍ ചിന്തിക്കുന്ന പോലെയെ ചിന്തിക്കാവു ലരേ എന്നീ ചിന്തകള് ശരിയാണോ ? കേരള ചരിത്രത്തില് ഇതിനൂ മുമ്പും , ഇപ്പോഴും എത്രയോ താരങ്ങള് പരസ്യമായ് തങ്ങളുടെ രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടുണ്ട്..അന്ന് അവരോടൊന്നും കാണിക്കാത്ത ‘അസഹിഷ്ണുത’ ഈ നടനോട് എന്തു കൊണ്ട് കാണിക്കുന്നു.?.അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്രമില്ലേ… ഇന്ത്യ എന്ന സ്വാതന്ത്ര രാജ്യത്ത് സ്വന്തം അഭിപ്രായം പറയുന്നത് ഇത്ര വലിയ തെറ്റാണോ ? സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക്…

Read More

‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ ! സംയുക്തയെക്കുറിച്ച് ബിജു മേനോന്‍ പറയുന്നതിങ്ങനെ…

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. അടുത്തിടെ യുകെയില്‍ നടന്ന ഒരു ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ ഇരുവരും ഒരുമിച്ചെത്തിയത് ആരാധകര്‍ക്ക് ഏറെ ആവേശം പകര്‍ന്നിരുന്നു.എന്റെ ചങ്കാണ് ലാല്‍ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്. ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം കാണികളെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. എങ്കിലും ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തി പറഞ്ഞു, ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു. ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. ഇത് ഏറ്റുവാങ്ങാനായിരുന്നു ബിജു മോനോനൊപ്പം ഭാര്യ…

Read More

ബിജുവേട്ടന്‍ കഴിക്കുമോ ? ബിജു മേനോന്‍ മദ്യപിക്കുമോയെന്ന ചോദ്യത്തിന് സംയുക്ത വര്‍മ നല്‍കുന്ന കിടിലന്‍ മറുപടിയിങ്ങനെ…

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സംയുക്താവര്‍മ. വിവാഹശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിടവാങ്ങിയെങ്കിലും ഇപ്പോഴും മലയാളികള്‍ക്ക് സംയുക്തയെ ഇഷ്ടമാണ്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംയുക്ത നേരിട്ട ഒരു ചോദ്യം ബിജു മേനോന്‍ മദ്യപിക്കുമോ എന്നതായിരുന്നു. കിടിലന്‍ മറുപടിയാണ് സംയുക്ത ആ ചോദ്യത്തിന് കൊടുത്തത്. ആ മറുപടി ഇങ്ങനെ… ”ഞാന്‍ യോഗിയാണ് എനിക്കതിന്റെ ആവശ്യം ഇല്ല. പക്ഷേ മറ്റെ യോഗിക്ക് ആവശ്യം ഉണ്ട്. ആള്‍ കര്‍മ്മ യോഗിയാണല്ലോ. എനിക്ക് യോഗാമതി, അതാണ് ഏറ്റവും വലിയ ലഹരി. ബിജുവേട്ടന്‍ കഴിക്കും. ബിജുവിന്റെ ഫ്രണ്ട്‌സിന്റെ ഭാര്യമാരോക്കെ പറയും ബിജു ഡ്രിങ്ക്‌സ് കഴിച്ചുട്ടോ ഇന്നലെ, കൂടുതലായിരുന്നു. എനിക്കാണെങ്കില്‍ അതേപ്പറ്റി സംസാരിക്കുന്നതെ ഇഷ്ടമല്ല. അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം അല്ലെ. ബിജുവിന് അതായിരിക്കും ഇഷ്ടം. ജോലി കഴിഞ്ഞു വരുന്നതു നല്ല സമ്മര്‍ദ്ദത്തിലായിരിക്കും. ഒന്നു റിലാക്‌സ്…

Read More

‘അത് വേണ്ടടാ, നമ്മളൊക്കെ അറിയുന്ന ആളുകളല്ലേ, നാളെ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ വലിയ കുഴപ്പമായി മാറും.’; അന്ന് ചാക്കോച്ചന്‍ പറഞ്ഞതു കേട്ടില്ലായിരുന്നെങ്കില്‍ പെട്ടുപോയേനേമെന്ന് ബിജുമേനോന്‍

മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബിജു മേനോന്‍. ഭാര്യ സംയുക്ത വര്‍മയും ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന്റെ ഹൃദയം കീഴടക്കിയ താരമാണ്. എങ്കിലും സംയുക്തയുമായി ഒരുമിച്ച് ഇനിയൊരു പടത്തില്‍ അഭിനയിക്കാന്‍ കഴിയില്ലെന്നാണ് ബിജു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ കൂടെ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ടെങ്കിലും അത് വലിയ പാടായിരിക്കും എന്നാണ് ബിജു പറയുന്നത്.മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയാനുണ്ടെങ്കില്‍ ചിരി വരും. വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. വളരെ സീരിയസ് ഡയലോഗുകള്‍ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങള്‍ക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും. ബിജു പറയുന്നു. സംയുക്തയ്ക്ക് യോഗ ഒരു പാഷനാണെങ്കിലും തനിക്ക് മടിയാണെന്നാണ് ബിജു പറയുന്നത്.താന്‍ കാണുന്ന സ്വപ്‌നങ്ങളില്‍ കൂടുതലും ക്രിക്കറ്റുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും ബിജു പറയുന്നു.” ഇന്ത്യന്‍ ടീമിന്റെ…

Read More