ഞാ​ന്‍ മാ​പ്പു പ​റ​ഞ്ഞാ​ലേ അ​ഭി​ന​യി​ക്കു​ക​യു​ള്ളൂ എ​ന്ന് സം​യു​ക്ത വ​ര്‍​മ ! ഒ​ടു​വി​ല്‍ മാ​പ്പു പ​റ​ഞ്ഞ​ത് സം​യു​ക്ത​യു​ടെ അ​മ്മ; സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി ശാ​ന്തി​വി​ള ദി​നേ​ശ്

വെ​റും നാ​ലു​വ​ര്‍​ഷ​ത്തെ സി​നി​മ​ജീ​വി​തം കൊ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ കൂ​ടു​കൂ​ട്ടി​യ താ​ര​മാ​ണ് സം​യു​ക്ത വ​ര്‍​മ. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്റെ വീ​ണ്ടും ചി​ല വീ​ട്ടു​കാ​ര്യ​ങ്ങ​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ എ​ത്തി​യ സം​യു​ക്ത വ​ര്‍​മ്മഈ ​നാ​ലു വ​ര്‍​ഷ​ത്തി​ന് ഉ​ള്ളി​ല്‍ മി​ക​ച്ച ന​ടി​ക്കു​ള്ള 2 സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ളും നേ​ടി​യെ​ടു​ത്തി​രു​ന്നു. ന​ട​ന്‍ ബി​ജു മേ​നോ​നു​മാ​യു​ള്ള വി​വാ​ഹ​ത്തോ​ടെ ആ​ണ് സം​യു​ക്ത വ​ര്‍​മ്മ സി​നി​മ വി​ട്ട​ത്. അ​തേ സ​മ​യം സം​യു​ക്ത വ​ര്‍​മ്മ​യു​ടെ ചി​ല തു​റ​ന്ന് പ​റ​ച്ചി​ലു​ക​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പു​തി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സം​യു​ക്ത വ​ര്‍​മ്മ എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശും സം​യു​ക്ത​യെ കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ഇ​രു​വ​രും ഒ​രു​മി​ച്ച് സി​നി​മ യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​പ്പോ​ള്‍ ഉ​ണ്ടാ​യ ര​സ​ക​ര​മാ​യ സം​ഭ​വ​ത്തെ കു​റി​ച്ചാ​ണ് ദി​നേ​ശ് പ​റ​ഞ്ഞ​ത്. അ​ന്ന് ജ​യ​റാ​മും സം​യു​ക്ത​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ലാ​ണ് ഒ​രു പ്ര​ശ്‌​ന​മു​ണ്ടാ​വു​ന്ന​ത്. ഷൂ​ട്ടിം​ഗി​ന് വ​രാ​ന്‍ ത​യ്യാ​റാ​വാ​ത്ത സം​യു​ക്ത​യെ വി​ളി​ക്കാ​ന്‍…

Read More

സംയുക്ത അന്ന് എന്നെയൊന്നും മൈന്‍ഡ് ചെയ്തിരുന്നില്ല ! കുറെ ചിരി വേസ്റ്റായിട്ടുണ്ട്; സംയുക്തയുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് ബിജു മേനോന്‍ മനസ്സു തുറക്കുന്നു…

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. മഴ,മേഘമല്‍ഹാര്‍,മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ നായികാ-നായകന്മാരായെത്തി ആളുകളുടെ മനസ്സ് കീഴടക്കിയ ഇരുവരും തുടര്‍ന്ന് ജീവിതത്തിലും നായികാനായകന്മാരാവുകയായിരുന്നു. വിവാഹശേഷം സംയുക്ത സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ബിജു മേനോന്‍ എത്തുന്ന വേദികളിലെല്ലാം ആളുകള്‍ക്ക് അറിയേണ്ടത് സംയുക്തയെക്കുറിച്ചായിരുന്നു. സംയുക്തയുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോന്‍ ഇപ്പോള്‍. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സംയുക്ത അന്ന് തന്നെ ഒട്ടും മൈന്‍ഡ് ചെയ്തില്ലെന്നും കുറേ ചിരി വേസ്റ്റായിട്ടുണ്ടെന്നും ബിജു മേനോന്‍ പറയുന്നു. സെറ്റില്‍ കാവ്യയുമായി സംസാരിച്ചിരിക്കാറുണ്ടെങ്കിലും സംയുക്ത ആ ഭാഗത്തേക്കേ വരില്ലായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു ദിവസം രഞ്ജിപണിക്കര്‍ സാര്‍ സംയുക്തയുടെ അഭിനയത്തെക്കുറിച്ച് ചോദിച്ചു’അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണെ’ന്നു ഞാന്‍ പറഞ്ഞു. ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ.’ ബിജു മേനോന്‍…

Read More

ബിജു അഭിനയിക്കാന്‍ പൊക്കോളൂ…ഞാനില്ല ! അഭിനയിക്കാനില്ലെന്ന് സംയുക്തവര്‍മ പറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ബിജു മേനോന്‍…

വിവാഹ ശേഷം സിനിമ വിട്ട് കുടുംബകാര്യങ്ങളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന നിരവധി നടിമാരുണ്ട്. മലയാളികളുടെ പ്രിയ നടി സംയുക്തവര്‍മയും അതിനൊരുദാഹരണമാണ്. മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് മൂന്നു പ്രാവശ്യം കരസ്ഥമാക്കിയ സംയുക്തയുടെ തിരിച്ചുവരവിനായി ഇന്നും കാത്തിരിക്കുകയാണ് ആരാധകര്‍. ഇടയ്ക്ക് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അധികം വൈകാതെ തന്നെ സിനിമയിലും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. താരത്തെക്കുറിച്ചുള്ള വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ കാര്യങ്ങള്‍ക്കാണ് താനിപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സംയുക്ത വര്‍മ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ടുപേരും സിനിമയില്‍ സജീവമായാല്‍ മകന്റെ കാര്യം കൃത്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. 11 വയസ്സുകാരനായ മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവന്റെ സംശയങ്ങള്‍ തീര്‍ത്ത് അവന്റെ അടുത്ത സുഹൃത്തായിരിക്കാനുമാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു താരം പറഞ്ഞത്. ഈ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ മറുപടി പറഞ്ഞ്…

Read More

‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ ! സംയുക്തയെക്കുറിച്ച് ബിജു മേനോന്‍ പറയുന്നതിങ്ങനെ…

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. അടുത്തിടെ യുകെയില്‍ നടന്ന ഒരു ടെലിവിഷന്‍ അവാര്‍ഡ് ഷോയില്‍ ഇരുവരും ഒരുമിച്ചെത്തിയത് ആരാധകര്‍ക്ക് ഏറെ ആവേശം പകര്‍ന്നിരുന്നു.എന്റെ ചങ്കാണ് ലാല്‍ എന്നു പറഞ്ഞുള്ള ബിജു മേനോന്റെ ഇടിവെട്ട് രംഗപ്രവേശനം ആയിരുന്നു അതിലേറ്റവും ശ്രദ്ധ നേടിയത്. ബിജുമേനോനും സംയുക്തയും വേദിയില്‍ വന്നപ്പോള്‍ അവതാരികയുടെ ചോദ്യം കാണികളെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ എന്ത് തോന്നുന്നു പ്രണയത്തെ കുറിച്ച് എന്നായിരുന്നു ബിജുമേനോനോട് ചോദിച്ച ചോദ്യം. ഇതുകേട്ട ബിജുമേനോന്‍ ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. എങ്കിലും ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തി പറഞ്ഞു, ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു. ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. ഇത് ഏറ്റുവാങ്ങാനായിരുന്നു ബിജു മോനോനൊപ്പം ഭാര്യ…

Read More

ബിജുവേട്ടന്‍ കഴിക്കുമോ ? ബിജു മേനോന്‍ മദ്യപിക്കുമോയെന്ന ചോദ്യത്തിന് സംയുക്ത വര്‍മ നല്‍കുന്ന കിടിലന്‍ മറുപടിയിങ്ങനെ…

ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സംയുക്താവര്‍മ. വിവാഹശേഷം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിടവാങ്ങിയെങ്കിലും ഇപ്പോഴും മലയാളികള്‍ക്ക് സംയുക്തയെ ഇഷ്ടമാണ്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംയുക്ത നേരിട്ട ഒരു ചോദ്യം ബിജു മേനോന്‍ മദ്യപിക്കുമോ എന്നതായിരുന്നു. കിടിലന്‍ മറുപടിയാണ് സംയുക്ത ആ ചോദ്യത്തിന് കൊടുത്തത്. ആ മറുപടി ഇങ്ങനെ… ”ഞാന്‍ യോഗിയാണ് എനിക്കതിന്റെ ആവശ്യം ഇല്ല. പക്ഷേ മറ്റെ യോഗിക്ക് ആവശ്യം ഉണ്ട്. ആള്‍ കര്‍മ്മ യോഗിയാണല്ലോ. എനിക്ക് യോഗാമതി, അതാണ് ഏറ്റവും വലിയ ലഹരി. ബിജുവേട്ടന്‍ കഴിക്കും. ബിജുവിന്റെ ഫ്രണ്ട്‌സിന്റെ ഭാര്യമാരോക്കെ പറയും ബിജു ഡ്രിങ്ക്‌സ് കഴിച്ചുട്ടോ ഇന്നലെ, കൂടുതലായിരുന്നു. എനിക്കാണെങ്കില്‍ അതേപ്പറ്റി സംസാരിക്കുന്നതെ ഇഷ്ടമല്ല. അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം അല്ലെ. ബിജുവിന് അതായിരിക്കും ഇഷ്ടം. ജോലി കഴിഞ്ഞു വരുന്നതു നല്ല സമ്മര്‍ദ്ദത്തിലായിരിക്കും. ഒന്നു റിലാക്‌സ്…

Read More

ഭാവനയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടിമാര്‍ എത്തിയെങ്കിലും താരമായത് സംയുക്താവര്‍മ ! സംയുക്തയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത് ഈ സംഗതി…

ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം മലയാളത്തിന്റെ പ്രിയ നടി ഭാവന കന്നഡ നിര്‍മാതാവായ നവീനെ വിവാഹം ചെയ്തു. തിരുവമ്പാടി ക്ഷേത്രാങ്കണത്തില്‍ വച്ചു നടന്ന വിവാഹത്തിലും തുടര്‍ന്ന് ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന വിവാഹ സല്‍ക്കാരത്തിലും നിരവധി സിനിമാതാരങ്ങള്‍ പങ്കെടുത്തു. ഭാവനയ്ക്ക് ആശംസകളുമായെത്തിയ താരസുന്ദരിമാരില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് നടി സംയുക്താ വര്‍മയായിരുന്നു. താരം അണിഞ്ഞ കമ്മലിലേക്കായിരുന്നു വിരുന്നുകാരുടെ മുഴുവന്‍ നോട്ടവും. സംയുക്തയുടെ അലുക്കുകളുള്ള മനോഹരമായ ആ കമ്മല്‍ കണ്ടപ്പോള്‍ തന്നെ അവിടെയെത്തിയ പലര്‍ക്കും ഒരു സംശയം, ഇത് എവിടെയൊ കണ്ടിട്ടുണ്ടല്ലോ എന്ന്. മറ്റെങ്ങുമല്ല ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടി അണിഞ്ഞ കമ്മലിനു സമാനമായിരുന്നു സംയുക്തയുടെ കമ്മലും. ഇളംനീല നിറത്തിലുള്ള ചുരിദാറിനൊപ്പം പ്രൗഡിയോടെ എടുത്തു നിന്നു ആ ബാഹുബലി കമ്മല്‍. നെറ്റിയിലെ ചെറിയ വട്ടപ്പൊട്ടും മറ്റ് ആഭരണങ്ങളില്‍ മിതത്വം പാലിച്ചതും സംയുക്തയുടെ ഗാംഭീര്യം വര്‍ധിപ്പിച്ചു. എന്തായാലും സംയുക്തയുടെ ദേവസേന സ്റ്റൈല്‍ കണ്ടതോടെ…

Read More