ഞാൻ ചെയ്ത സി​നി​മ​ക​ൾ എ​ല്ലാം ഇ​ഷ്ട​മാ​ണ്; ഇപ്പോൾ കം​ഫ​ർ​ട്ട് സോ​ണിൽ; സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്  ആ രണ്ട് കാരണങ്ങൾ നോക്കിയെന്ന് ബിജു മേനോൻ

ഞാ​ൻ സി​നി​മ​യി​ൽ കാ​ണു​ക​യും ഇ​ഷ്ട​പ്പെ​ടു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക​ളോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​മ്പോ​ൾ പ​ല​പ്പോ​ഴും ബ​ഹു​മാ​നം ക​ല​ർ​ന്ന ഒ​രു  ഭ​യ​മാ​ണ് തോ​ന്നി​യി​രു​ന്ന​ത്.

അ​തു​കൊ​ണ്ട് ത​ന്നെ ഡ​യ​ലോ​ഗി​ൽ ഒ​ക്കെ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. സ്വ​യം ഒ​ന്നൊ​തു​ങ്ങി​യാ​ണ് അ​ന്നൊ​ക്കെ ഓ​രോ​ന്നും ചെ​യ്ത​ത്. അ​ത് അ​ഭി​ന​യ​ത്തി​ലും പ്ര​ക​ട​മാ​യി​ട്ടു​ണ്ടാ​യി​രി​ക്കാം.​

ഇ​ന്നി​പ്പോ​ൾ ന​മ്മ​ൾ ഒ​രു കം​ഫ​ർ​ട്ട് സോ​ണി​ൽ ആ​ണ്. മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ടെ​ക്‌​നോ​ള​ജി വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കു​ന്നു​ണ്ട്. അ​ത് അ​ഭി​ന​യ​ത്തി​ലും പ്ര​ക​ട​മാ​ക്കാ​ൻ ക​ഴി​യു​ന്നു.

സി​നി​മ​യെ സം​ബ​ന്ധി​ച്ച് എ​ല്ലാം ഒ​രു ടീം ​വ​ർ​ക്ക് ആ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ചെ​യ്ത സി​നി​മ​ക​ൾ എ​ല്ലാം ഇ​ഷ്ട​മാ​ണ്. ക​ഥ​യോ​ടു​ള്ള ഇ​ഷ്ടം കൊ​ണ്ടോ, അ​ല്ലെ​ങ്കി​ൽ സം​വി​ധാ​യ​ക​നി​ലു​ള്ള വി​ശ്വാ​സം കൊ​ണ്ടോ ആ​ണ് സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത്.

അ​തു​കൊ​ണ്ട് ഇ​തു​വ​രെ അ​ഭി​ന​യി​ച്ച എ​ല്ലാ ചി​ത്ര​ങ്ങ​ളും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. ഇ​നി​യും ഒ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു​പാ​ടു​പേ​രു​ണ്ട്.-ബിജു മേനോൻ

 

Related posts

Leave a Comment