ജാ​ഗ്ര​തൈ… ന​ഗ​ര​ത്തി​ല്‍ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ള്‍ പി​ടി​മു​റുക്കു​ന്നു; ഒരുമാസത്തിനിടെ നഷ്ടപ്പെട്ടത് മൂന്നുബൈക്കുകൾ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ ബൈ​ക്ക് മോ​ഷ്ടാ​ക്ക​ള്‍ വി​ല​സു​ന്നു. വി​ല​കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ ബൈ​ക്കു​ക​ള്‍ നി​ര​വ​ധി അ​ടു​ത്തി​ടെ മോ​ഷ്ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ മാ​ത്രം മൂ​ന്നി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ നി​ന്ന് ബൈ​ക്കു​ക​ള്‍ മോ​ഷ്ടി​ച്ച​ത്. ഇ​തി​ല്‍ മോ​ഷ്ടി​ച്ച ഒ​രു ബൈ​ക്കു​മാ​യി വ​രു​ന്ന​തി​നി​ടെ മൂ​ന്നം​ഗ​സം​ഘ​ത്തെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു.

മൂ​ടാ​ടി സ്വ​ദേ​ശി നി​ഖി​ല്‍ ഗം​ഗാ​ധ​ര​ന്‍റെ കെ​എ​ല്‍ 56 ഡി 9925 ​പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ്ടി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.15 നും ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30 നും ​ഇ​ട​യി​ലാ​ണ് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ല്‍ നി​ര്‍​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. പു​ല​ര്‍​ച്ചെ 5.30 ഓ​ടെ ബൈ​ക്ക് എ​ടു​ത്തു​പോ​വു​ന്ന​താ​യാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

എ​ന്നാ​ല്‍ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് ഇ​രു​ട്ടാ​യ​തി​നാ​ല്‍ പോ​ലീ​സി​ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള ആ​ളെ തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ആ​ശു​പ​ത്രി​യി​ലെ ത​ന്നെ ജീ​വ​ന​ക്കാ​ര​നാ​യ നി​ഖി​ലി​ന്‍റെ പ​രാ​തി​യി​ല്‍ ടൗ​ണ്‍​പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​സം വെ​ള്ള​യി​ല്‍ പോ​ലീ​സ് പ​രി​ധി​യി​ലും ബൈ​ക്ക് മോ​ഷ്ടി​ച്ചി​രു​ന്നു.

ചെ​റൂ​ട്ടി റോ​ഡ് നാ​ലാം റെ​യി​ല്‍​വെ ഗേ​റ്റി​ന് സ​മീ​പം നി​ര്‍​ത്തി​യി​ട്ട വ​യ​നാ​ട് പു​ല്‍​പ്പ​ള്ളി നെ​ല്ലാ​ട​ന്‍ വീ​ട്ടി​ല്‍ അ​ജി​ത്തി​ന്‍റെ കെ​എ​ല്‍ 73 ബി 5457 ​ന​മ്പ​ര്‍ റോ​യ​ല്‍ എ​ല്‍​ഫീ​ല്‍​ഡ് ക്ലാ​സി​ക് 350 ബൈ​ക്കാ​ണ് ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ പാ​ര്‍​ക്ക് ബി​ല്‍​ഡി​ങ്ങി​ലെ സൈ​ബ്രം ടെ​ക്‌​നോ​ളീ​സി​ന് മു​ന്‍​വ​ശ​ത്ത് നി​ന്ന് മോ​ഷ്ടി​ച്ച​ത്. സി​സി​ടി​വി കാ​മ​റ​യി​ല്‍ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​മു​ണ്ടെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നാ​യി​ട്ടി​ല്ല.

ഏ​താ​നും ദി​വ​സം മു​മ്പ് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി എ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ളെ ടൗ​ണ്‍​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ള​വ​ണ്ണ​യി​ലെ ക​മ്പി​ളി​പ്പ​റ​മ്പ് വി.​പി.​എ. ഹൗ​സി​ല്‍ സ​ല്‍​മാ​ന്‍ ഫാ​രീ​സ്(23), ന​ട​ക്കാ​വ് പ​ണി​ക്ക​ര്‍ റോ​ഡ് റാ​സി​ഖ് മ​ന്‍​സി​ലി​ല്‍ എ​ന്‍.​പി.​ഉ​സ്മാ​ന്‍ (21), തോ​പ്പ​യി​ല്‍ ബീ​ച്ചി​ല്‍ താ​മ​സി​ക്കു​ന്ന സെ​യ്ത​ല​വി ഷ​മീ​ര്‍ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വ​ള​യ​നാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​ള്ള​യാ​ളു​ടെ ബൈ​ക്കാ​യി​രു​ന്ന ഇ​വ​ര്‍ മോ​ഷ്ടി​ച്ച​ത്.

ബൈ​ക്കി​ല്‍ പെ​ട്രോ​ള്‍ തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ചെ​റൂ​ട്ടി​റോ​ഡി​ലെ പ​മ്പി​ലേ​ക്ക് ത​ള്ളി​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ രാ​ത്രി 10.20 ഓ​ടെ ബൈ​ക്കി​ന്‍റെ ഉ​ട​മ​യു​ടെ സു​ഹൃ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ടൗ​ണ്‍​പോ​ലീ​സെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ള്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

യു​വാ​ക്ക​ളാ​ണ് ബൈ​ക്ക് മോ​ഷ​ണ​ത്തി​നു പി​ന്നി​ലു​ള്ള​ത്. ന​മ്പ​ര്‍ പ്ലേ​റ്റും ബൈ​ക്കി​ന്‍റെ നി​റ​വും വ​രെ​മാ​റ്റി​യാ​ണ് ഇ​വ​ര്‍ തു​ച്ഛ​മാ​യ വി​ല​യ്ക്ക് ബൈ​ക്ക് വി​ല്‍​ക്കു​ന്ന​ത്. ആ​ഢം​ബ​ര​ജീ​വി​ത​ത്തി​നും മ​റ്റും വേ​ണ്ടി​യാ​ണ് ബൈ​ക്ക് മോ​ഷ്ടി​ക്കു​ന്ന​തെ​ന്നാ​ണ് പി​ടി​യി​ലാ​യ പ​ല​രും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

Related posts