കാ​ർ​ഡ് സ്വൈ​പ് ചെ​യ്യൂ, ഭൂ​നി​കു​തി അ​ട​യ്ക്കൂ: ഇത് മ​ല​പ്പു​റ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ

മ​ല​പ്പു​റം:​ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ക​ര​മ​ട​യ്ക്കാ​ൻ ഇ​നി വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട. നി​ങ്ങ​ളു​ടെ എ​ടി​എം കാ​ർ​ഡു​പ​യോ​ഗി​ച്ചു ഇ​നി മു​ത​ൽ പ​ണ​മ​ട​യ്ക്കാം. ഇ​ട​പാ​ടു​ക​ൾ പ​ണ​ര​ഹി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കും ഇ-​പോ​സ് മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു. ഇ-​പോ​സ് മെ​ഷീ​നു​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്കു ന​ൽ​കു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റ​ത്തു ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് നി​ർ​വ​ഹി​ച്ചു.

സ​ർ​ക്കാ​ർ നി​കു​തി​ക​ളും ഫീ​സു​ക​ളും ക​റ​ൻ​സി ര​ഹി​ത സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റു​ന്ന​തി​ലൂ​ടെ ഓ​ഫീ​സു​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ അ​തി​വേ​ഗം ജ​ന​ങ്ങ​ളി​ലെ​ത്താ​ൻ ഇ-​പേ​മെ​ന്‍റ് (ഇ-​പോ​സ്, യു​പി​ഐ) സം​വി​ധാ​നം വ​ഴി സാ​ധി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. മെ​ഷീ​ൻ ഇ-​ട്ര​ഷ​റി​യു​മാ​യി ബ​ന്ധി​പ്പി​ച്ച​തി​നാ​ൽ പ​ണം ശേ​ഖ​രി​ച്ച് കൈ​മാ​റു​ന്ന ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​യും എ​ളു​പ്പ​മാ​കും. സാ​ധാ​ര​ണ​യാ​യി എ​ടി​എം കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്ത് പ​ണം അ​ട​യ്ക്കു​ന്ന സ​മാ​ന​രീ​തി ത​ന്നെ​യാ​ണ് ഇ-​പോ​സ് മെ​ഷീ​ൻ മു​ഖേ​ന​യും നി​ർ​വ​ഹി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും ആ​ധു​നി​ക രീ​തി​യി​ലും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കി​യു​ള്ള സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ക​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ സ്മാ​ർ​ട്ടാ​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ത​ര​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഓ​ഫീ​സ​ർ പ്ര​തീ​ഷ്കു​മാ​ർ ക്ലാ​സെ​ടു​ത്തു. നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റ​വ​ന്യൂ ഇ-​പേ​മെ​ന്‍റ് സി​സ്റ്റം സോ​ഫ്റ്റ്വെ​യ​ർ വി​ക​സി​പ്പി​ച്ച​ത്.

വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള സാ​ധാ​ര​ണ പ​ണ കൈ​മാ​റ്റ​വും ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കി​ങ് സൗ​ക​ര്യ​വും നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു ത​ന്നെ​യാ​ണ് പു​തു​താ​യി ഇ-​പോ​സ് ഇ​ട​പാ​ടു​ക​ളും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മെ​ഷീ​ൻ ഇ​ട​പാ​ടു​ക​ൾ പ്ര​ചാ​ര​ത്തി​ലാ​കു​ന്ന​തോ​ടെ നേ​രി​ട്ടു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ തി​രൂ​ർ ആ​ർ​ഡി​ഒ ഡോ.​ജെ.​ഒ അ​രു​ണ്‍, ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ ഒ.​ഹം​സ, റെ​ലീ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മ​ദ​ൻ​കു​മാ​ർ, ഐ​ടി സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​ഇ ച​ന്ദ്ര​ൻ, അ​ക്ഷ​യ ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ മെ​വി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts