വണ്ടി കട്ടപ്പുറത്ത് കയറി;   മാലിന്യം നിറഞ്ഞ് കോതമംഗലം നഗരംചീഞ്ഞു നാറുന്നു; മൂക്കുപൊത്തി ജനം


കോ​ത​മം​ഗ​ലം: മാ​ലി​ന്യ​നീ​ക്ക പ്ര​തി​സ​ന്ധി മൂ​ലം ന​ഗ​രം ചീ​ഞ്ഞു​നാ​റു​ന്നു. മാ​ലി​ന്യ​നീ​ക്ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും അ​ടി​ക്ക​ടി ത​ക​രാ​റി​ലാ​കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ഇ​തേത്തുട​ർ​ന്ന് ആ​ഴ്ച​ക​ളാ​യി ന​ഗ​ര​ത്തി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​നീ​ക്കം മ​ന്ദ​ഗ​തി​യി​ലാ​ണ്.

റോ​ഡി​ലും ജം​ഗ്ഷ​നു​ക​ളി​ലു​മെ​ല്ലാം മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യ​കൂ​ന്പാ​ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ വ​ള​രു​ന്ന​ത്. ഭ​ക്ഷ്യ, മാം​സാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് നാ​യ്ക്ക​ളെ മാ​ലി​ന്യ​കൂ​ന്പാ​ര​ങ്ങ​ളി​ലെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.​ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും അ​ഴു​കി​യ മാ​ലി​ന്യം കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ദു​ർ​ഗ​ന്ധം മൂ​ലം യാ​ത്ര​ക്കാ​ർ​ക്കു മൂ​ക്കു പൊ​ത്തേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

വ്യാ​പാ​രി​ക​ളും ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ഡ​ന്പിം​ഗ് യാ​ർ​ഡി​ലെ​ത്തി​ക്കു​ന്ന​തി​നു​പോ​ലും നി​ല​വി​ൽ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

Related posts