മോ​ശം കാ​ലാ​വ​സ്ഥ! ക​പ്പ​ൽ മു​ങ്ങി; 11 ഇ​ന്ത്യ​ൻ നാ​വി​ക​രെ ഇ​റാ​ൻ ര​ക്ഷി​ച്ചു; ഒ​മാ​നി​ലെ സോ​ഹാ​ർ തു​റ​മു​ഖ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ക​പ്പ​ൽ

ടെ​ഹ്റാ​ൻ: മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഒ​മാ​നി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മു​ങ്ങി​യ ക​പ്പ​ലി​ൽ നി​ന്ന് 11 ഇ​ന്ത്യ​ൻ നാ​വി​ക​രെ ഇ​റാ​ൻ തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

ഒ​മാ​നി​ലെ സോ​ഹാ​ർ തു​റ​മു​ഖ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​പ്പ​ൽ ശ​ക്ത​മാ​യ കാ​റ്റും സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളും മൂ​ലം ഇ​റാ​നി​യ​ൻ ക​ട​ലി​ലൂ​ടെ വ​ഴി​തി​രി​ച്ച് വി​ടു​ക​യാ​യി​രു​ന്നു.

തെ​ക്ക​ൻ ഹോ​ർ​മോ​സ്ഗാ​ൻ പ്ര​വി​ശ്യ​യി​ലെ ഗ​ബ്രി​ക്ക് ജി​ല്ല​യി​ൽ നി​ന്ന് നാ​ല് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യി എ​ത്തി​യ​പ്പോ​ൾ ക​പ്പ​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു.

ക​പ്പ​ലി​ൽ പ​ഞ്ച​സാ​ര യാ​ണ് ക​ട​ത്തി​യി​രു​ന്ന​ത്. ക​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്ന് ജാ​സ്ക് കൗ​ണ്ടി (സൗ​ത്ത്) ആ​ക്ടിം​ഗ് ഗ​വ​ർ​ണ​ർ അ​ലി മെ​ഹ്‌​റാ​നി അ​റി​യി​ച്ചു.

മോ​ശം കാ​ലാ​വ​സ്ഥ തെ​ക്ക​ൻ ഇ​റാ​നെ മാ​ത്ര​മ​ല്ല, ഗ​ൾ​ഫി​ലെ അ​റ​ബ് രാ​ജ്യ​ങ്ങ​ളെ​യും അ​ടു​ത്ത ദി​വ​സ​ങ്ങ ളി​ൽ ബാ​ധി​ച്ചു. നി​ര​വ​ധി കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment