‘കഷ്ടപ്പെട്ട്’ അനധികൃത മാര്‍ഗത്തിലൂടെ സമ്പാദിച്ചതെല്ലാം നഷ്ടമാകും ! തിരുവനന്തപുരത്തെ ചില എസ്ബിഐ മാനേജര്‍മാരും സംശയത്തില്‍; ബിനീഷ് കോടിയേരിയെ പാപ്പരാക്കുമോ ഇഡി…

നോട്ട് നിരോധനത്തെക്കുറിച്ച് വലിയ വായില്‍ ഡയലോഗ് അടിച്ച ബിനിഷ് കോടിയേരി നോട്ടു നിരോധനത്തെ സമര്‍ഥമായി ഉപയോഗിച്ചതായി സൂചന.

ക്രിക്കറ്റ് അസോസിയേഷനിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് എസ്ബിഐയിലെ ചില മാനേജര്‍മാരെ കൂട്ടുപിടിച്ച് ചിലര്‍ കള്ളപ്പണം വെളിപ്പിച്ചെന്ന വാര്‍ത്ത ഇടയ്ക്കു പുറത്തു വന്നിരുന്നു.

തിരുവനന്തപുരത്തെ ചില ബ്രാഞ്ചുകളെയാണ് ഇതിന് സമര്‍ത്ഥമായി ഉപയോഗിച്ചതെന്നാണ് കേരളാ ക്രിക്കറ്റിലെ അടക്കം പറച്ചില്‍.

സമാനമായ സംശയങ്ങളാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഉന്നയിച്ചിരിക്കുന്നത്.

ക്രിക്കറ്റിലും സിനിമയിലും രാഷ്ട്രീയത്തിലും ചുവടുറപ്പിച്ച ബിനീഷിന്റെ നീക്കങ്ങളില്‍ ദുരൂഹത കാണുകയാണ് എന്‍ഫോഴ്സ്മെന്റ്.

ബിനീഷിന്റെ ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയ ഇ.ഡി. കൊല്‍ക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപമാണ് പരിശോധിക്കുന്നത്.

2016ലെ നോട്ടു നിരോധനക്കാലത്ത് ബിനീഷും കൂട്ടാളികളും നിരവധി തവണ കൊല്‍ക്കത്തയില്‍ പോയതായി ഇ.ഡി കണ്ടെത്തിയിരുന്നു.

നഷ്ടത്തിലായ കമ്പനികളില്‍ കള്ളപ്പണം നിക്ഷേപിക്കാനായിരുന്നു ആ യാത്രകളെന്നെന്നാണ് ഇപ്പോഴത്തെ നിഗമനം.

ബിനീഷ് കോടിയേരിയുടേയും കുടുംബത്തിന്റേയും സ്വത്തുക്കള്‍ മരവിപ്പിക്കാനും നീക്കമുണ്ട്. തിരുവനന്തപുരത്തെ ചില ബാങ്കുകളില്‍ ബിനീഷിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. ക്രിക്കറ്റ് കളിക്കാരാണ് പലരും ഈ ബ്രാഞ്ചിനെ നയിച്ചിരുന്നത്.

ക്രിക്കറ്റ് അസോസിയേഷനില്‍ നിര്‍ണായക സ്വാധീനമുള്ള ബിനീഷ് പലര്‍ക്കും അനധികൃതമായി പല ഉപകാരങ്ങളും ചെയ്തു കൊടുത്തുവെന്നാണ് വിവരം. ക്രിക്കറ്റ് കേന്ദ്രീകരിച്ച് പല അഴിമതികള്‍ക്കും ബിനീഷ് നേതൃത്വം നല്‍കിയിട്ടുണ്ട്.

അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് ക്രിക്കറ്റ് ഉന്നതരുടെ പണമെത്തിയെന്നും സൂചനയുണ്ട്. ക്രിക്കറ്റ് താരം ജാഫര്‍ ജമാലിന്റെ ബൈക്ക് അനൂപ് മുഹമ്മദിന്റെ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

ബംഗളുരുവില്‍ കസ്റ്റഡിയിലിരിക്കേ ബിനീഷ് മൊെബെല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വില്‍സല്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്കു മാറ്റുകയും ചെയ്തു.

നാളെ വരെയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി. ബിനീഷിന്റെ മൂന്നു കമ്പനികളെക്കുറിച്ചും ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മായുള്ള രണ്ടു കമ്പനികളെക്കുറിച്ചും അന്വേഷണം നടക്കുന്നതിനിടെയാണു കൊല്‍ക്കത്ത കമ്പനികളെപ്പറ്റി സൂചന ലഭിച്ചത്. ഇത് ഏറെ നിര്‍ണ്ണായകമാണ്.

കൊല്‍ക്കത്തയിലെ മിക്ക കമ്പനികളും വ്യാജ മേല്‍വിലാസത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കണക്കില്‍ നഷ്ടം കാണിച്ചശേഷം കമ്പനികളുടെ അക്കൗണ്ടുകള്‍ വഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം. ഇതിന് പുറമേയാണ് എസ്ബിഐ ബ്രാഞ്ചുകളിലേക്കുള്ള സംശയങ്ങളും. എല്ലാം ഗൗരവത്തോടെ ഇഡി പരിശോധിക്കും.

കൊല്‍ക്കത്തയിലെ കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളില്‍നിന്നും ഇ.ഡി. വിശദീകരണം തേടിയിട്ടുണ്ട്. കൊല്‍ക്കത്ത കമ്പനികളുടെ ഓഡിറ്റ് വിവരങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പത്തു കമ്പനികളില്‍ ബിനീഷ് പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് നിഗമനം.

കമ്പനി എം.ഡി. എന്ന നിലയില്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഇ.ഡി. പിടിച്ചെടുത്തിട്ടുണ്ട്.

ഈ കാര്‍ഡുകള്‍ ബിനീഷും മറ്റു പലരും ഉപയോഗിച്ചിട്ടുണ്ടെന്നാണു സംശയം, ബിനീഷിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍ വഴി 5.5 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും തെളിഞ്ഞു.

Related posts

Leave a Comment