പാ​ല​ത്തി​ല്‍ ബ​സ് നി​ര്‍​ത്തി ആളെ കയറ്റുന്നു,  ചവറയിൽ അ​പ​ക​ടം  നിത്യസംഭവമാകുന്നു; പ്രതിഷേധിച്ച് നാട്ടുകാർ


ച​വ​റ: പാ​ല​ത്തി​ന് മു​ക​ളി​ല്‍ ചി​ല കെ​എ​സ്ആ​ര്‍​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും നി​ര്‍​ത്തു​ന്ന​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​രു​ന്നു.

ദേ​ശീ​യ​പാ​ത​യി​ല്‍ ച​വ​റ പാ​ല​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നാ​യി ബ​സ് നി​ര്‍​ത്തു​മ്പോ​ള്‍ അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്.ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും കാ​ര്‍ ഡ്രൈ​വ​ര്‍​ക്കും നി​സാ​ര പ​രി​ക്കേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ത്തി​ന് മു​ക​ളി​ല്‍ സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നാ​യി പെ​ട്ടെ​ന്ന് നി​ര്‍​ത്തി​യ​തി​നാ​ല്‍ പി​ന്നാ​ലെ വ​ന്ന ബൈ​ക്ക് നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​റി​ല്‍ ത​ട്ടി ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് ബൈ​ക്കു​മാ​യി താ​ഴ്ച​യി​ലേ​ക്ക് വീ​ണു.

പി​ന്നാ​ലെ വ​ന്ന കാ​ര്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന്‍റെ പി​ന്നി​ലി​ടി​ച്ച് മു​ന്‍ ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.ച​വ​റ ചെ​റു​ശേ​രി​ഭാ​ഗം പു​ളി​മാ​ന വീ​ട്ടി​ല്‍ രാ​ജ് കൃ​ഷ്ണ​ന്‍റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പ​രി​മ​ണ​ത്തെ ക്ഷീ​ര​സം​ഘം സെ​ക്ര​ട്ട​യി​യാ​യ ഇ​ദ്ദേ​ഹം പ​രി​മ​ണ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ പോ​ലീ​സെ​ത്തി​യാ​ണ് യു​വാ​വി​നെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment