സിനിമയെയും കുരുക്കി ബോസ്..! ബിനീഷ് പണം മുടക്കിയ സിനിമയുടെ അണിയറക്കാർക്ക് നോട്ടീസ്; അനൂപിന്‍റെ കസ്റ്റമേഴ്സിൽ നിരവധി നടിമാരും; കോട്ടയത്തുള്ള ഒരു നിർമാതാവും ഉള്ളതായി സൂചന…


ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം


കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ബം​ഗ​ളൂ​രി​ല്‍ അ​റ​സ്റ്റു​ചെ​യ്‌​തോ​ടെ മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ​രി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍.

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍​മി​ച്ച സി​നി​മ​യും അ​ണി​യ​റ ബ​ന്ധ​മു​ള്ള​വ​രെ​യു​മാ​ണു നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​ന്ന​ത്. ഇ​തു​പ്ര​കാ​രം മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു നി​ര്‍​മാ​താ​വ് ഉ​ള്‍​പ്പെ​ടെ ഏ​താ​നും പേ​ര്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കിക്ക​ഴി​ഞ്ഞ​താ​യി അ​റി​യു​ന്നു.

കോ​ട്ട​യം​കാ​ര​നും
കോ​ട്ട​യ​ത്തു​ള്ള ഒ​രു നി​ര്‍​മാ​താ​വി​നും നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന​റി​യു​ന്നു. ഇദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ ബി​നീ​ഷാ​ണ് മു​ത​ല്‍ മു​ട​ക്കി​യ​തെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ​യാ​ണി​ത്.

കൂ​ടാ​തെ ല​ഹ​രി​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ളും നോ​ട്ടീ​സി​നു പി​ന്നി​ലു​ണ്ട്. സം​സ്ഥാ​ന​ത്ത് ഇ​തി​ന​കം നാ​ലു പേ​ര്‍​ക്കു നോ​ട്ടീ​സ് ന​ല്‍​കി ക​ഴി​ഞ്ഞ​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ മാ​ത്ര​മ​ല്ല, പ​ണ​മി​ട​പാ​ടി​ലും, പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തെ ക്കു​റി​ച്ചും സം​ശ​യ​മു​ള്ള സി​നി​മ പ്ര​വ​ര്‍​ത്ത​ക​രെ​യാ​ണു നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​ന്ന​ത്.

സി​നി​മാ​ബ​ന്ധം
രാ​ഷ്്‌​ട്രീ​യ​ത്തെ​ക്കാ​ള്‍ ബി​നീ​ഷി​നു മ​ല​യാ​ള സി​നി​മ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളോ​ടൊ​പ്പം​വ​രെ അ​ഭി​ന​യി​ക്കാ​നും അ​വ​രു​ടെ സി​നി​മ​യി​ല്‍ സ​ഹാ​യി​ക്കാ​നും ബി​നീ​ഷി​നു ക​ഴി​ഞ്ഞി​രു​ന്നു.

ഇ​തു കൂ​ടാ​തെ മ​ല​യാ​ള സി​നി​മ​യി​ലെ ഒ​രു താ​ര​മാ​യി ബി​നീ​ഷ് ഉ​യ​ര്‍​ന്നു വ​രി​ക​യും ചെ​യ്തി​രു​ന്നു. അ​ഭി​ന​യ​ത്തേ​ക്കാ​ള്‍ സി​നി​മാ സെ​റ്റു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന വ്യ​ക്തി​യാ​യി ബി​നീ​ഷ് മാ​റി​യി​രു​ന്നു. ഇ​തെ​ല്ലാം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റും നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

മ​യ​ക്കു​മ​രു​ന്നു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കൊ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​നൂ​പു​മാ​യി​ട്ടു​ള്ള ബീ​നി​ഷി​ന്‍റെ ബ​ന്ധം വ​ള​രെ വ്യ​ക്ത​മാ​യി ക​ഴി​ഞ്ഞു. ബി​നീ​ഷ് ബോ​സാ​ണെ​ന്നാ​ണ് അ​നൂ​പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

അ​നൂ​പി​നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്കും കൊ​ച്ചി​യി​ലെ നി​ശാ​പ്പാ​ര്‍​ട്ടി​ക​ള്‍​ക്കും മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക വേ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തെ​ല്ലാം ഇ​തി​ന​കം നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്ടെ​ത്തി ക​ഴി​ഞ്ഞു. ഇ​താ​ണ് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​ക്കു​ന്ന​ത്.

അ​നൂ​പ് മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ര​ജി​സ്ട്രേ​ഷ​നു​ള്ള ബു​ള്ള​റ്റ് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

സി​നി​മാ ല​ഹ​രി
മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണം ശ​ക്ത​മാ​യി​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് എ​ന്‍​സി​ബി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്ര​മു​ഖ​രും ഉ​ള്‍​പ്പെ​ടും.

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ലും ബി​നീ​ഷി​ന്‍റെ ബെ​നാ​മി അ​നൂ​പി​നും ഇ​ട​പാ​ടു​കാ​രു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ര്‍​കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മാ​രം​ഗ​ത്ത് നേ​ര​ത്തെ​യു​ണ്ടാ​യ ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍ ന​ര്‍​കോ​ട്ടി​ക്‌​സ് ബ്യൂ​റോ വീ​ണ്ടും പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​വ​രി​ലാ​ര്‍​ക്കെ​ങ്കി​ലും അ​നൂ​പു​മാ​യും ബി​നീ​ഷു​മാ​യും ബ​ന്ധ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്ന കാ​ര്യ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

കൂ​ടു​ത​ലും ന​ടി​മാ​ർ
ലോ​ക്ഡൗ​ണ്‍ കാ​ല​ത്താ​ണ് അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​നി​മാ മേ​ഖ​ല​യി​ലേ​ക്കു കൂ​ടു​ത​ല്‍ ല​ഹ​രി ഒ​ഴു​കി​യ​തെ​ന്നാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന്ന​ഡ സി​നി​മാ മേ​ഖ​ല​യി​ല്‍ ന​ട​ന്മാ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ന​ടി​മാ​രാ​ണ് ഇ​വ​രു​ടെ വ​ല​യി​ല്‍ പെ​ട്ടി​രു​ന്ന​ത്.

സ​മാ​ന രീ​തി​യി​ല്‍ മ​ല​യാ​ള സി​നി​മാ​രം​ഗ​ത്തു ല​ഹ​രി സം​ഘ​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം. ക​ളി​പ്പാ​വ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​മ്മാ​ന​പ്പൊ​തി​ക​ളി​ലൂ​ടെ​യാ​ണു ക​ന്ന​ഡ സി​നി​മാ രം​ഗ​ത്തു​ള്ള​വ​ര്‍​ക്കു സം​ഘം ല​ഹ​രി​യെ​ത്തി​ച്ചി​രു​ന്ന​ത്.

ഇ​തേ സ​മ​യം ക​ള്ള​പ്പ​ണം, സ്വ​ര്‍​ണ​ക്ക​ട​ത്ത്, മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ മ​ല​യാ​ള സി​നി​മാ ബ​ന്ധം അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി മ​ല​യാ​ള സി​നി​മ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി സം​സ്ഥാ​ന സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ചും രം​ഗ​ത്തു​ണ്ട്.

Related posts

Leave a Comment