ദുരിതാശ്വാസ ക്യാമ്പിലേക്ക് താമസം മാറ്റിയവരുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; കമിതാക്കള്‍ കുടുങ്ങി; അറസ്റ്റിലായ ബിനിജയുടെ ഭര്‍ത്താവ് വിദേശത്തും

കോ​ഴ​ഞ്ചേ​രി : ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് താ​മ​സം മാ​റ്റി​യ വീ​ട്ടു​കാ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കാ​മി​താ​ക്ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാജരാക്കി. ആ​റാ​ട്ടു​പു​ഴ കാ​വും​മു​ക്ക​ത്ത് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​വ​ർ മോ​ഷ​ണം നടത്തിയത്.

മാ​ത്യു​വി​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ വാ​ട​ക​യ്ക്കു്് താ​മ​സി​ക്കു​ന്ന കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി​നി ബി​നി​ജ(33), ഇ​വ​രു​ടെ കാ​മു​ക​നെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ആ​റ​ന്മു​ള കോ​ട്ട​യ്ക്ക​ക്കം ആ​ഞ്ഞി​ലി​മൂ​ട്ടി​ൽറി​ജു വ​ർ​ഗീ​സ്(37) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ത്യു​വി​ന്‍റെ​വീ​ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വെ​ള​ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മാ​ത്യു​വും ഭാ​ര്യ​യും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക്്് താ​മ​സം മാ​റ്റി​യി​രു​ന്നു. ക്യാ​ന്പി​ലേ​ക്ക് 16-ന് ​പോ​യ ഇ​വ​ർ 19-ന് ​വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി. അ​ടു​ത്ത​ദി​വ​സം ആ​ഭ​ര​ണം വ​ച്ചി​രു​ന്ന സ്ഥ​ലം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന വി​വ​രം അ​റി​ഞ്ഞ​ത്.

ഇ​തേ തു​ട​ർ​ന്ന് മാ​ത്യു 20-ന് ​ആ​റ​ന്മു​ള പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ജ​നാ​ല​യു​ടെ അ​ഴി അ​റു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ശ​യം തോ​ന്നി​യ പോ​ലീ​സ് ബി​നി​ജ​യെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് കി​ട്ടി​യ വി​വ​ര​ത്തി​ൽ ഇ​വ​ർ​ക്ക് വീ​ടെ​ടു​ത്ത് ന​ൽ​കു​ക​യും വീ​ട്ടി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നു​മാ​യ റി​ജു​വി​നെ​യും ബി​നി​ജ​യെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന കോ​ടു​കു​ള​ഞ്ഞി സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യാ​യ ബി​നി​ജ കോ​ട്ട​ക്ക​ക​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്പോ​ഴാ​ണ് അ​ന്ന് ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന റി​ജു​വു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​തെ​ന്നു പ​റ​യു​ന്നു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ ബി. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Related posts