ആ സുദിനം നാളെയാണ് സുഹൃത്തുക്കളേ… ബിഹാറുകാരിയുടെ കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണോയെന്ന് മിക്കവാറും നാളെ അറിയാം; യുവതി കോടതിയില്‍…

കേരളം കാത്തിരിക്കുന്ന ആ ഡിഎന്‍എ ഫലം നാളെ പുറത്തു വരുമെന്ന് സൂചന. ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദ

ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ബിനോയ് ഹാജരാകാഞ്ഞത് എന്നാണ് സൂചന.

ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല.

യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകന്‍ കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്‍കി.

യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് പോപ്ലെ പറഞ്ഞു.

പേരൂര്‍ക്കടയിലെ ദത്ത് കേസാണ് ഇതിനെല്ലാം കാരണം. അനുപമയുടേയും അജിത്തിന്റേയും കുട്ടിയുടെ പിതൃത്വ പരിശോധന ഒരു ദിവസം കൊണ്ട് പൂര്‍ത്തിയായി.

അതിവേഗ ഫലം വന്നു. എന്നാല്‍ ബിനോയ് കേസില്‍ വര്‍ഷങ്ങളെടുക്കുന്നു. ഈ സാഹചര്യത്തിലാണ് ബിഹാര്‍ യുവതി ഹൈക്കോടതിയില്‍ വീണ്ടും എത്തിയത്.

ഡി.എന്‍.എ. ഫലം പോലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പൊലീസ് ഫലം സമര്‍പ്പിച്ചത്.

കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചിരുന്നു.

ഇപ്പോള്‍ കേസുകള്‍ പരിഗണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഡി.എന്‍.എ. ഫലം തുറക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.

ഈ ഫലം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായ ചലനങ്ങളുണ്ടാക്കുമെന്നുറപ്പാണ്. ബിനോയിയുടെ പിതാവ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തിരികെയെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആകുന്നുള്ളൂ.

ഇളയ മകന്‍ ബിനീഷിന് മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു കോടിയേരിയുടെ പുനര്‍ സ്ഥാനാരോഹണം.

തനിക്കെതിരേ ബിഹാര്‍ യുവതി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ബലാത്സംഗക്കേസ് തള്ളണമെന്നാവശ്യപ്പെട്ട് 2019 ജൂലായ് മാസത്തിലാണ് ബിനോയ് ഹൈക്കോടതിയെ സമീപിക്കുന്നത്.

ജൂലായ് 29-ന് കേസ് പരിഗണിച്ച കോടതി ഡി.എന്‍.എ. പരിശോധന നടത്താന്‍ ബിനോയിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ബിനോയ് തൊട്ടടുത്ത ദിവസമായ ജൂലായ് 30-ന് ജെ.ജെ.ആശുപത്രിയില്‍ രക്തസാംപിളുകള്‍ നല്‍കുകയും ചെയ്തു.

കലീന ഫൊറന്‍സിക് ലബോറട്ടറിയില്‍ സമര്‍പ്പിച്ച സാപിളുകളുടെ ഡി.എന്‍.എ. ഫലം 17 മാസത്തിനുശേഷമാണ് മുംബൈ പോലീസിന് ലഭിക്കുന്നത്.

അത് പോലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ബിനോയിക്കെതിരേ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം തന്നെ ഡിഎന്‍എ ഫലം ബിനോയിക്ക് എതിരാണെന്ന സൂചനയാണ് നല്‍കുന്നത്.

മുംബൈയിലെ കേസില്‍ അറസ്റ്റൊഴിവാക്കാന്‍ ബിനോയിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കേസ് ഇനിയും ഒത്തുതീര്‍പ്പിലായില്ലെന്നാണ് ബിഹാറി യുവതിയുടെ ഹര്‍ജിയോടെ തെളിയുന്നത്.

കുട്ടിയുടെ അച്ഛന്‍ ബിനോയി ആണെന്നാണ് ആരോപണം. ഇതില്‍ സ്ഥിരീകരണത്തിനാണ് ഡിഎന്‍എ പരിശോധന നടത്തിയത്.

കുട്ടിയുടെ അച്ഛന്‍ ബിനോയി ആണെന്നു ഡിഎന്‍എ ഫലം പുറത്തു വന്നാല്‍ കാര്യങ്ങള്‍ ആകെ കുഴയുമെന്നുറപ്പാണ്.

കുട്ടിയെ വളര്‍ത്താന്‍ ബിനോയ് കോടിയേരി ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ സ്വദേശി യുവതി അയച്ച കത്തിന്റെ പകര്‍പ്പ് നേരത്തെ പുറത്തു വന്നിരുന്നു.

2018 ഡിസംബറില്‍ അഭിഭാഷകന്‍ മുഖേനയാണ് യുവതി ബിനോയ്ക്ക് കത്ത് അയച്ചത് .കുട്ടിയെ വളര്‍ത്താനുള്ള ചെലവിനുള്ള തുക എന്ന നിലയിലാണ് യുവതി ബിനോയ് കോടിയേരിയോട് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നത്.

ഇതെ തുടര്‍ന്നാണ് ബിനോയ് കോടിയേരി യുവതിക്കെതിരേ കണ്ണൂര്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കുന്നത്. ഇതോടെ യുവതി മുംബൈ പോലീസിനെ സമീപിക്കുകയായിരുന്നു.

ഇതോടെ വിവാദം പുതിയ തലത്തിലെത്തി. 2008ലായിരുന്നു ബിനോയ് കോടിയേരിയുടെ വിവാഹം.
വന്‍ പണക്കാര്‍ മുതല്‍ പാവപ്പെട്ട സഖാക്കള്‍ വരെ പങ്കെടുത്ത തിരുവനന്തപുരത്തെ കല്യാണം. കോടിയേരിയുടെ ആദ്യ മരുമകള്‍ എംബിബിഎസുകാരിയുമായിരുന്നു.

വിവാഹ സമയത്ത് പഠിക്കുകയായിരുന്നു മരുമകള്‍. ഇതോടെയാണ് കൂടുതല്‍ ഉത്തരവാദിത്തം വരാന്‍ മൂത്തമകനെ കോടിയേരി ദുബായിലേക്ക് അയയ്ക്കുന്നത്.

എന്നാല്‍ ദുബായിയുടെ മായികലോകത്തില്‍പ്പെട്ട ബിനോയിക്ക് വഴിതെറ്റി. കേരളത്തില്‍ നടക്കുന്ന വന്‍ഡീലുകളുടെയെല്ലാം ഇടനിലക്കാരനായി ബിനോയി മാറി.

ഇതിനിടെയാണ് ഡാന്‍സ് ബാറുകളില്‍ ബിനോയ് എത്തിയത്. അവിടെ വച്ചാണ് ബിഹാറി യുവതിയുമായി അടുക്കുന്നതും കാര്യങ്ങള്‍ ഇവിടെ വരെ എത്തുന്നതും…

Related posts

Leave a Comment