ആ​ദ്യ​കാ​ല ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും മു​ൻ​മ​ന്ത്രി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ മാ​താ​വു​മാ​യ സി.​കെ. ഓ​മ​ന അ​ന്ത​രി​ച്ചു

കൊ​ച്ചി: ആ​ദ്യ​കാ​ല ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും സ്വാ​ത​ന്ത്ര സ​മ​ര സേ​നാ​നി​യും മു​ൻ​മ​ന്ത്രി ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ മാ​താ​വു​മാ​യ സി.​കെ. ഓ​മ​ന (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ഇ​ന്നു രാ​വി​ലെ ആ​റി​ന് എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം സൗ​ത്ത് ജ​ന​താ റോ​ഡി​ൽ എ​ൽ​ഐ​സി ലെ​യ്നി​ലെ ചേ​ലാ​ട്ട് വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ആ​ദ്യ​കാ​ല ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ സി.​കെ. വി​ശ്വ​നാ​ഥി​ന്‍റെ ഭാ​ര്യ​യാ​ണ്. സം​സ്കാ​രം നാ​ളെ രാ​വി​ലെ പ​ത്തി​ന്. മ​റ്റു​മ​ക്ക​ൾ: ബീ​ന കോ​മ​ള​ൻ, പ​രേ​ത​നാ​യ ബി​നോ​ദ് വി​ശ്വം. മ​രു​മ​ക്ക​ൾ: കെ.​ജി. കോ​മ​ള​ൻ, ഷൈ​ല, ന​ജി.
എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വൈ​ക്കം മാ​ളി​കേ​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ. ​മാ​ധ​വ​ന്‍റെ മ​ക​ളാ​ണ്.

ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്ത് ഓ​ൾ ഇ​ന്ത്യാ സ്റ്റു​ഡ​ന്‍റ്സ് ഫെ​ഡ​റേ​ഷ​നി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. കോ​ള​ജ് കാ​ല​ത്ത് മു​ൻ​മ​ന്ത്രി സു​ശീ​ല ഗോ​പാ​ല​ൻ സ​ഹ​പാ​ഠി​യാ​യി​രു​ന്നു. പി​ന്നീ​ട് കേ​ര​ള മ​ഹി​ളാ സം​ഘ​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​മു​ഖ​യാ​യി​രു​ന്നു ഓ​മ​ന. ഖാ​ദി പ്ര​സ്ഥാ​ന​വു​മാ​യി ചെ​റു​പ്പ​കാ​ല​ത്തു​ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഇ​വ​ർ പി​ൽ​കാ​ല​ത്ത് ഖാ​ദി ബോ​ർ​ഡി​ന്‍റെ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യും പ്ര​വ​ർ​ത്തി​ച്ചു.

എ​ൽ​ഐ​സി​യി​ൽ ഉ​ദ്യോ​ഗം ല​ഭി​ച്ച് എ​റ​ണാ​കു​ള​ത്ത് എ​ത്തി​യ ഓ​മ​ന സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വി​ൽ ദീ​ർ​ഘ​കാ​ലം അം​ഗ​മാ​യി​രു​ന്നു. നാ​ട​കം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​വ​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: സി.​എം. ത​ങ്ക​പ്പ​ൻ, സി.​കെ. തു​ള​സി, സി.​കെ. സാ​ലി, സി.​കെ. ലി​ല്ലി, സി.​എം. ജോ​യ്, സി.​എം. ബേ​ബി.

Related posts