ഞാന്‍ എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ല! 25,000 കോടി രൂപയുടെ കടം വിട്ടാന്‍ വീഡിയോകോണ്‍ എണ്ണപ്പാടം വില്‍ക്കുന്നു; വിജയ് മല്യയും നീരവ് മോഡിയും കണ്ടുപഠിക്കട്ടെ…

ന്യൂ​ഡ​ൽ​ഹി: ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ ബ്രസീലിലെ എണ്ണപ്പാടങ്ങൾ വിൽക്കുമെന്ന് വീ​ഡി​യോ​കോ​ണ്‍ ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി വേ​ണു​ഗോ​പാ​ൽ ധൂ​ത്. വിവിധ ബാങ്കുകളിൽ നിന്നായി 25,000 കോടി രൂപായുടെ വായ്പ വീഡിയോകോൺ എടുത്തിട്ടുണ്ട്. ഇത് തിരിച്ചടയ്ക്കനാണ് വിൽപ്പന. എണ്ണപ്പാടം വിൽക്കുന്നതോടെ 30,000 കോടി രൂപ ലഭിക്കുമെന്നാണ് കരുതുന്നത്.

വി​ജ​യ് മ​ല്യ, നീ​ര​വ് മോ​ഡി, മെ​ഹു​ൽ ചോ​ക്സി തു​ട​ങ്ങി​യ​വ​രു​ടെ വ​ഴി​യേ ധൂ​തും രാ​ജ്യം വി​ട്ടെ​ന്ന് വാ​ട്ട്സ് ആ​പ്പി​ലൂ​ടെ​കഴിഞ്ഞ ദിവസം പ്ര​ച​രി​ച്ചിരുന്നു.എന്നാൽ താ​ൻ മൂ​ന്നു വ​ർ​ഷ​മാ​യി വി​ദേ​ശ​ത്തു പോ​യി​ട്ടി​ല്ലെ​ന്നും എ​ങ്ങോ​ട്ടും പോ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ടൈം​സ് ഓ​ഫ് ഇ​ന്ത്യ ദി​ന​പ​ത്ര​ത്തോ​ട് ധൂ​ത് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

ഭീ​മ​മാ​യ വാ​യ്പ കു​ടി​ശി​ക​യാ​ക്കി​യ കന്പ​നി​ക​ളെ​പ്പ​റ്റി റി​സ​ർ​വ് ബാ​ങ്ക് ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ വീ​ഡി​യോ​കോ​ണു​മു​ണ്ട്. ഉ​ട​മ രാ​ജ്യം വി​ട്ടെ​ന്ന പ്ര​ചാ​ര​ണമു​ണ്ടാ​യ​തോ​ടെ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ള​ട​ക്കം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ച്ചാ​ണ് ധൂ​ത് ഇ​വി​ടെ​ത്ത​ന്നെ​യു​ണ്ടെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.

Related posts