ഇ​തു​മൂ​ലം എ​നി​ക്ക് ആ​ളു​ക​ളെ സേ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല..! ബി​ഹാ​ര്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി മ​ദ​ന്‍ സാ​ഹ്നി സ്ഥാ​നം രാ​ജി​വ​ച്ചു; കാരണമായി പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

പാ​റ്റ്ന: ബി​ഹാ​ര്‍ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി മ​ദ​ന്‍ സാ​ഹ്നി സ്ഥാ​നം രാ​ജി​വ​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ അ​നു​സ​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് മ​ന്ത്രി​യു​ടെ രാ​ജി.

ത​നി​ക്ക് അ​നു​വ​ദി​ച്ച ഔ​ദ്യോ​ഗി​ക വാ​ഹ​ന​വും വീ​ടും ഇ​ഷ്ട​മാ​യി​ല്ലെ​ന്നും ഇ​തും ത​ന്‍റെ രാ​ജി തീ​രു​മാ​ന​ത്തി​ൽ ന​യി​ച്ചു​വെ​ന്നും മ​ദ​ന്‍ സാ​ഹ്നി പ​റ​ഞ്ഞു. ബ​ഹാ​ദു​ര്‍​പു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ജെ​ഡി​യു എം​എ​ല്‍​എ​യാ​ണ് മ​ദ​ന്‍ സാ​ഹ്നി.

“ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ എ​തി​ർ​പ്പ് മൂ​ല​മാ​ണ് ഞാ​ൻ രാ​ജി​വ​യ്ക്കു​ന്ന​ത്. എ​നി​ക്ക് ല​ഭി​ച്ച താ​മ​സ​സ്ഥ​ല​ത്തി​ലോ വാ​ഹ​ന​ത്തി​ലോ ഞാ​ൻ തൃ​പ്ത​ന​ല്ല.

ഇ​തു​മൂ​ലം എ​നി​ക്ക് ആ​ളു​ക​ളെ സേ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ർ ഞാ​ൻ പ​റ​യു​ന്ന​ത് ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ എ​ന്‍റെ ജോ​ലി ന​ട​ക്കി​ല്ല. അ​വ​രു​ടെ സ​ഹ​ക​ര​ണം വേ​ണ്ട രീ​തി​യി​ല്‍ കി​ട്ടു​ന്നി​ല്ലെ​ങ്കി​ല്‍ എ​നി​ക്ക് മ​ന്ത്രി​സ്ഥാ​നം വേ​ണ്ട’- സാ​ഹ്നി പ​റ​യു​ന്നു.

അ​തേ​സ​മ​യം, മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​നം തി​ടു​ക്ക​ത്തി​ൽ ആ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ‍​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രെ​യും ശ്ര​ദ്ധി​ക്കു​ന്നി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ർ സ്വേ​ച്ഛാ​ധി​പ​തി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. മ​ന്ത്രി​മാ​രെ മാ​ത്ര​മ​ല്ല, ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും അ​വ​ർ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും സാ​ഹ്നി ആ​രോ​പി​ച്ചു.

Related posts

Leave a Comment