മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി മ​രി​ച്ച നി​ല​യി​ൽ! മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്; കാരണമായി പറയുന്നത് ഇങ്ങനെ…

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ മ​ല​യാ​ളി​യു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ്. പ്രൊ​ജ​ക്റ്റ് കോ​ർ​ഡി​നേ​റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രാ​ണ് മ​രി​ച്ച​ത്. ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

എ​ഫ്ഐ​ആ​റി​ലാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 11 പേ​ജു​ള്ള ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മാ​ന​സി​ക സ​മ്മ​ർ​ദം മൂ​ല​മാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഐ​ഐ​ടി​യി​ലെ ലാ​ബി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ലാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ല​ക്ട്രി​ക് വി​ഭാ​ഗ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് എ​ത്തി​യി​രു​ന്നു.

Related posts

Leave a Comment