ആ​ളി​ല്ലാ ദ്വീ​പി​ലെ പ​ക്ഷി​ക​ളെ ശാ​പ്പി​ടു​ന്ന ഭീ​ക​ര​ന്‍ പ​ഴു​താ​ര ! ഞെ​ട്ടി​പ്പി​ക്കു​ന്ന ക​ണ്ടെ​ത്ത​ല്‍; ഇ​വ​ന്റെ ഇ​ഷ്ട ഭ​ക്ഷ​ണ​ങ്ങ​ള്‍ ആ​രെ​യും ഞെ​ട്ടി​ക്കും…

ജൈ​വ വൈ​വി​ധ്യ​ത്താ​ല്‍ സ​മ്പ​ന്ന​മാ​യ സ്ഥ​ല​മാ​ണ് ഓ​സ്‌​ട്രേ​ലി​യ. ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തും കാ​ണാ​ത്ത അ​ത്യ​പൂ​ര്‍​വ​വും സ​വി​ശേ​ഷ​വു​മാ​യ നി​ര​വ​ധി സ​സ്യ,ജ​ന്തു​ജാ​ല​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്.

ഇ​പ്പോ​ഴി​താ ഓ​സ്ട്രേ​ലി​യ​യ്ക്ക​ടു​ത്തു​ള്ള ഫി​ലി​പ്പ് ഐ​ല​ന്റ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​റു ദ്വീ​പി​ല്‍ നി​ന്ന് പ്ര​ത്യേ​ക ഭ​ക്ഷ​ണ​രീ​തി​യു​ള്ള പ​ഴു​താ​ര​യെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍.

ദ്വീ​പി​ലെ ക​റു​ത്ത ചി​റ​കു​ള്ള ക​ട​ല്‍ പ​ക്ഷി​യു​ടെ കു​ഞ്ഞു​ങ്ങ​ളാ​ണ് ഈ ​പ​ഴു​താ​ര​യു​ടെ ഭ​ക്ഷ​ണം. ഇ​വ ഒ​രു വ​ര്‍​ഷം കൊ​ണ്ട് 3700 ലേ​റെ പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളെ ഇ​വ തി​ന്നു​തീ​ര്‍​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ്ടെ​ത്ത​ല്‍.

ദ​ക്ഷി​ണ പ​സ​ഫി​ക്കി​ലെ നോ​ര്‍​ഫോ​ക്ക് ദ്വീ​പി​ന് തെ​ക്ക് ആ​റു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്താ​ണ് ജ​ന​വാ​സ​മി​ല്ലാ​ത്ത ഫി​ലി​പ്പ് ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

പ​ഴു​താ​ര​ക​ള്‍ സാ​ധാ​ര​ണ പ​ക്ഷി​ക​ളെ ഭ​ക്ഷി​ക്കു​ന്ന​താ​യി ഇ​തി​നു മു​മ്പ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് പു​തി​യൊ​രു ക​ണ്ടെ​ത്ത​ലാ​ണെ​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ബ​ന്ധ​ര​ച​ന​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി​യ ലൂ​ക്ക് ആ​ര്‍. ഹാ​ല്‍​പി​ന്‍ പ​റ​ഞ്ഞു.

ഫി​ലി​പ്പ് ദ്വീ​പി​ലെ പ​ഴു​താ​ര​യ്ക്ക് 20 മു​ത​ല്‍ 30 സെ​ന്റീ​മീ​റ്റ​ര്‍ വ​രെ വ​ലി​പ്പ​മു​ണ്ടാ​വും. ക​ട​ല്‍ പ​ക്ഷി​ക​ളു​ടെ കൂ​ട്ടി​ലാ​ണ് ഇ​വ ഇ​ര​തേ​ടു​ക. ഇ​ര​യി​ല്‍ വി​ഷം കു​ത്തി​വെ​ച്ച് അ​വ​യെ നി​ശ്ച​ല​മാ​ക്കും.

അ​തേ​സ​മ​യം ക​റു​ത്ത ചി​റ​കു​ള്ള ക​ട​ല്‍ പ​ക്ഷി​ക​ള്‍ ഈ ​പ​ഴു​താ​ര ആ​ക്ര​മ​ണ​ത്തി​നെ ചെ​റു​ക്കാ​ന്‍ ശീ​ലി​ച്ചി​ട്ടു​ള്ള​താ​യി ഗ​വേ​ഷ​ക​ര്‍ നി​രീ​ക്ഷി​ച്ചു.

അ​തു​കൊ​ണ്ടു ത​ന്നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ശേ​ഷി​യെ​ത്തി​യി​ട്ടി​ല്ലാ​ത്ത പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളാ​ണ് ഈ ​പ​ഴു​താ​ര​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വാ​റു​ള്ള​ത്.

പ​ഴു​താ​ര​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​വു​ന്നു​ണ്ടെ​ങ്കി​ലും ക​റു​ത്ത ചി​റ​കു​ള്ള ക​ട​ല്‍ പ​ക്ഷി​യു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വൊ​ന്നു​മി​ല്ല. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ന്ന പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളേ​ക്കാ​ളേ​റെ പ​ക്ഷി​ക​ള്‍ പൂ​ര്‍​ണ​വ​ള​ര്‍​ച്ച​യെ​ത്തു​ന്നു​ണ്ട്.

പ​ക്ഷി​ക​ളെ കൂ​ടാ​തെ, പ​ല്ലി, അ​ര​ണ, ചീ​വീ​ട് എ​ന്നി​വ​യും ഫി​ലി​പ്പ് ദ്വീ​പ് പ​ഴു​താ​ര​യു​ടെ ഭ​ക്ഷ്യ വ​സ്തു​ക്ക​ളാ​ണ്.

Related posts

Leave a Comment