ടി​ക് ടോ​ക്കി​നു പി​ന്നാ​ലെ മ്യൂ​സി​ക് ആ​പ്പു​മാ​യി ബൈ​റ്റ്ഡാ​ൻ​സ്

മും​​ബൈ: ജൈ​​ത്രയാ​​ത്ര തു​​ട​​രു​​ന്ന വീ​​ഡി​​യോ ഷെ​​യ​​റിം​​ഗ് ആ​​പ്പാ​​യ ടി​​ക് ടോ​​ക്കി​​നു പി​​ന്നാ​​ലെ മ്യു​​സി​​ക് ആ​​പ് അ​​വ​​ത​​രി​​പ്പി​​ക്കാ​​നൊ​​രു​​ങ്ങി ചൈ​​നീ​​സ് ക​​ന്പ​​നി ബൈ​​റ്റ് ഡാ​​ൻ​​സ്. ആ​​പ്പി​​നു വേ​​ണ്ടി പ്ര​​മു​​ഖ ഓ​​ഡി​​യോ റി​​ലീ​​സ് ക​​ന്പ​​നി​​ക​​ളാ​​യ ടി ​​സീ​​രീ​​സ്, ടൈം​​സ് മ്യൂ​​സി​​ക് എ​​ന്നി​​വ​​യി​​ൽ​​നി​​ന്ന് വി​​വ​​ധ പാ​​ട്ടു​​ക​​ളു​​ടെ പ​​ക​​ർ​​പ്പ​​വ​​കാ​​ശം ബൈ​​റ്റ് ഡാ​​ൻ​​സ് നേ​​ടി​​യ​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. പാ​​ട്ടു​​ക​​ൾ​​ക്കു പു​​റ​​മേ വീ​​ഡി​​യോ​​ക​​ളു​​മു​​ള്ള ആ​​പ് പ്ര​​ധാ​​ന​​മാ​​യും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​ ല​​ക്ഷ്യ​​മി​​ട്ടു​​ള്ള​​താ​​ണെ​​ന്ന് ക​​ന്പ​​നി​​യോ​​ട​​ടു​​ത്ത വൃ​​ത്ത​​ങ്ങ​​ൾ പ​റ​ഞ്ഞു.

ഇ​​ന്ത്യ​​യി​​ലെ വീ​​ഡി​​യോ സ്ട്രീം​​മി​​ഗ് രം​​ഗ​​ത്തെ സാ​​ധ്യ​​ത​​ക​​ൾ പ​​ല ക​​ന്പ​​നി​​ക​​ളും പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും മ്യൂ​സി​​ക് ആ​​പ്പു​​ക​​ൾ​ക്ക് ഇ​​നി​​യും വ​​ലി​​യ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ. ഈ ​​സാ​​ധ്യ​​ത​​ക​​ൾ മു​​ത​​ലാ​​ക്കു​​ക​​യാ​​ണ് ക​​ന്പ​​നി​​യു​​ടെ ല​​ക്ഷ്യം.

സ്വീ​​ഡി​​ഷ് ക​​ന്പ​​നി​​യാ​​യ സ്പോ​​ട്ടി​​ഫൈ, ഗൂ​​ഗി​​ളി​​ന്‍റെ യൂ​​ട്യൂ​​ബ് മ്യൂ​​സി​​ക് എ​​ന്നി​​വ അ​​ടു​​ത്തി​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യി​​ൽ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. ഇ​​വ​​യ്ക്കു പു​റ​മേ ആ​​മ​​സോ​​ണ്‍ മ്യൂ​​സി​​ക്, ജി​​യോ സാ​​വ​​ൻ ഇ​​ന്ത്യ​​ൻ ക​​ന്പ​​നി​​ക​​ളാ​​യ ഗാ​​ന, ഹം​​ഗാ​​മ എ​​ന്നീ ക​​ന്പ​​നി​​ക​​ളും മ്യൂ​​സി​​ക് സ്ട്രീ​​മിം​​ഗ് രം​​ഗ​​ത്തു​​ണ്ട്.

ഈ ​​നി​​ര​​യി​​ലേ​​ക്ക് ബൈ​​റ്റ്ഡാ​​ൻ​​സ്കൂ​​ടി എ​​ത്തു​​ന്ന​​തോ​​ടെ മ​​ത്സ​​രം കനക്കുമെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ

Related posts