മീനമാസത്തിലെ താലികെട്ട് ചരടിൽ വേണ്ടി വരുമോ? ചരിത്രം രചിച്ച്സ്വ​ര്‍​ണ ​വി​ല പു​തി​യ ഉ​യ​ര​ത്തി​ല്‍

കൊ​ച്ചി: സ്വർണ വില റിക്കോർഡുകൾ ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഇതോടെ പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 32,320 രൂപയിലെത്തി. ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച് 4,040 രൂ​പ​യാ​യിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച പവന് 80 രൂപയുടെ നേരിയ വിലക്കുറവുണ്ടായ ശേഷമാണ് ഇന്ന് കനത്ത വിലക്കയറ്റമുണ്ടായത്. ​കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ലോ​ക രാ​ജ്യ​ങ്ങ​ള്‍ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക് വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന സൂ​ച​ന​ക​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​രു​ന്ന​ത്.

ഫെബ്രുവരി 24ന് ​ഗ്രാ​മി​ന് 4,000 രൂ​പ​യും പ​വ​ന് 32,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന റിക്കോർഡ് വില. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ സ്വ​ര്‍​ണ വി​ല ഏ​ത് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​രു​മെ​ന്നു കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ല്‍ ന​ട​ത്താ​ന്‍ പ്ര​യാ​സ​മാ​ണെ​ന്നാ​ണു വിപണിയിലെ വി​ദ​ഗ്ധ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.

Related posts

Leave a Comment