ആംബുലന്‍സ് ലേബര്‍ റൂമായി; ആദിവാസി യുവതിക്ക് സുഖപ്രസവം; സംഭവം പഴയന്നൂരില്‍

പ​ഴ​യ​ന്നൂ​ർ:​ പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ആ​ദി​വാ​സി യു​വ​തി​ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം.​എ​ള​നാ​ട് തി​രു​മ​ണി ആ​ദി​വാ​സി കോ​ള​നി​യി​ലെ ഗി​രി​ഷി​ന്‍റെ ഭാ​ര്യ മ​ഞ്ജു(29)​വാ​ണ് ആം​ബു​ല​ൻ​സി​ൽ പ്ര​സ​വി​ച്ച​ത്.​ ഇന്നലെ പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി പ​ഴ​യ​ന്നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് വ​രു​ത്തി.​

യാ​ത്ര​ക്കി​ട​യി​ൽ മ​ഞ്ജു പെ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കു​ക​യാ​യി​രു​ന്നു.​ഉ​ട​ൻ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും പ​ഴ​യ​ന്നൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യും ഡോ.​ബി​ന്ദ്യ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കു​ക​യു​മാ​യി​രു​ന്നു.​തു​ട​ർ​ന്ന് ഇ​വ​രെ മെ​ഡി​ക്ക​ൽ കോള​ജി​ലേ​ക്ക് അ​യ​ച്ചു.

Related posts