ബിജെപി തൂത്തുവാരി! ഉത്തരാഖണ്ഡിൽ ബിജെപി തനിച്ച് അധികാരത്തിലേക്ക്; യുപിയിൽ മോദി ഇഫക്ടെന്ന് ബിജെപി

bjp11march2017ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ബിജെപി തനിച്ച് അധികാരത്തിലേക്ക്. 55 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. കോണ്‍ഗ്രസ് 14 സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. നിലവിലെ ഭരണകക്ഷിയാണ് കോണ്‍ഗ്രസ്. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിൽ സർക്കാരുണ്ടാക്കാൻ വേണ്ടത് 36 സീറ്റാണ്.

യുപിയിൽ മോദി ഇഫക്ടെന്ന് ബിജെപി

ലക്നോ: ഉത്തർപ്രദേശിലെ ബിജെപി മുന്നേറ്റത്തിൽ പ്രവർത്തകർ ആഹ്ലാദ പ്രകടനം തുടങ്ങി. മോദി ഇഫക്ടാണ് ബിജെപിയുടെ മുന്നേറ്റത്തിനു കാരണമെന്ന് ബിജെപി കേന്ദ്ര നേതാക്കൾ പറഞ്ഞു . 14 വർഷത്തിനു ശേഷമാണ് യുപിയിൽ ബിജെപി അധികാരത്തിലേക്കു വരുന്നത്.

അതേസമയം പഞ്ചാബിൽ തോൽവി സമ്മതിച്ചതായി ബിജെപി അകാലിദൾ സഖ്യം അറിയിച്ചു. കോണ്‍ഗ്രസ് 60 സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്.. ബിജെപി അകാലിദൾ സഖ്യത്തിന് 30 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. ആംആദ്മി മൂന്നാം സ്ഥാനത്തേക്കു പോയി.

Related posts