ഇ​സാ​ഫി​നു ജൂ​ബി​ലി തി​ള​ക്കം, ബാ​ങ്ക് ഉ​ദ്ഘാ​ട​നം 17ന് ​

esafതൃ​ശൂ​ർ: ഇ​സാ​ഫ് മൈ​ക്രോ​ഫി​നാ​ൻ​സി​ന്‍​റെ ര​ജ​ത ജൂ​ബി​ലി സ​മ്മാ​ന​മാ​യി ആ​രം​ഭി​ക്കു​ന്ന ഇ​സാ​ഫ് ചെ​റു​കി​ട ബാ​ങ്ക് 17നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ പ​ത്തി​നു ലു​ലു ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ടി​എം കാ​ർ​ഡു​ക​ളു​ടെ​യും ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഇ​സാ​ഫി​ന്‍​റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് തൃ​ശൂ​ർ അ​ഞ്ചേ​രി സീ​വീ​സ് പ്ലാ​സ​യി​ൽ തൃ​ശൂ​ർ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​സാ​ഫ് അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 20,000 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സാ​ണു ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ. ​പോ​ൾ തോ​മ​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം 85 ശാ​ഖ​ക​ളും മു​ന്നൂ​റു സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും എ​ടി​എം, ഇ​ന്‍​റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും. നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യും വാ​യ്പ ന​ൽ​കു​ക​യും അ​ട​ക്കം എ​ല്ലാ ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ളും ന​ട​ത്തും. കാ​ർ​ഷി​ക, ചെ​റു​കി​ട വ്യ​വ​സാ​യ, ഭ​വ​ന, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 12 ല​ക്ഷം സം​ഘാം​ഗ​ങ്ങ​ൾ​ക്കാ​യി ഈ​ടി​ല്ലാ​തെ 10,000 കോ​ടി രൂ​പ​യു​ടെ വാ​യ്പ ന​ൽ​കി​യ ഇ​സാ​ഫ് മൈ​ക്രോ​ഫി​നാ​ൻ​സ് ക​ന്പ​നി​യാ​ണ് ഇ​സാ​ഫ് ബാ​ങ്കി​ന്‍​റെ പ്ര​മോ​ട്ട​ർ.

ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘാം​ഗ​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 25 കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടു നി​ർ​മി​ച്ചു ന​ൽ​കും. സം​ഘാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​വ​ർ​ക്കു സ്കോ​ള​ർ​ഷി​പും ന​ൽ​കും. മി​ക​ച്ച വ​നി​താ സം​രം​ഭ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.

പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​സാ​ഫ് സ​ഹ​സ്ഥാ​പ​ക​യും ഡ​യ​റ​ക്ട​റു​മാ​യ മ​റീ​ന പോ​ൾ, ഡ​യ​റ​ക്ട​ർ ജോ​ർ​ജ് തോ​മ​സ്, ട്ര​ഷ​റ​ർ സെ​ലീ​ന ജോ​ർ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts