ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ആ​ദ്യ​ജ​യം; സൂ​റ​ത്തി​ലെ സ്ഥാ​നാ​ർ​ഥി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

സൂ​റ​ത്ത്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ​ജ​യം കു​റി​ച്ച് ബി​ജെ​പി. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി മു​കേ​ഷ് ദ​ലാ​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സൂ​റ​ത്തി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി നി​ലേ​ഷ് കും​ഭാ​നി​യു​ടെ​യും ഡ​മ്മി സ്ഥാ​നാ​ർ​ഥി​യു​ടെ​യും പ​ത്രി​ക ഞാ​യ​റാ​ഴ്ച ത​ള്ളി​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ച്ചു​കൊ​ണ്ടു​ള്ള​വ​രു​ടെ ഒ​പ്പ് വ്യാ​ജ​മാ​ണെ​ന്ന ആ​ക്ഷേ​പ​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​ത്രി​ക ത​ള്ളി​യ​ത്. ഒ​പ്പ് ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന് പി​ന്തു​ണ​ച്ച​വ​ർ ജി​ല്ലാ ഇ​ല​ക്‌​ഷ​ൻ ഓ​ഫീ​സ​റെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യും മൂ​ന്നു സ്വ​ത​ന്ത്ര​രും ഇ​ന്ന​ലെ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ ദ​ലാ​ൽ എ​തി​രി​ല്ലാ​തെ ലോ​ക്സ​ഭ​യി​ലെ​ത്തി. മേ​യ് ഏ​ഴി​നാ​ണ് ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. 1989 മു​ത​ൽ ബി​ജെ​പി വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണു സൂ​റ​ത്ത്. 2014, 2019 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി​യി​ലെ ദ​ർ​ശ​ന ജ​ർ​ദോ​ഷ് അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സൂ​റ​ത്ത് ആ​ദ്യ​താ​മ​ര സ​മ്മാ​നി​ച്ചു​വെ​ന്നാ​യി​രു​ന്നു ഗു​ജ​റാ​ത്ത് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സി.​ആ​ർ. പാ​ട്ടീ​ലി​ന്‍റെ പ്ര​തി​ക​ര​ണം. ജ​നാ​ധി​പ​ത്യം ക​ടു​ത്ത ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്നു കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

Related posts

Leave a Comment