അടിക്കാതെ ചേട്ടാ ! മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരനെ മര്‍ദ്ദിച്ച് ബിജെപി കൗണ്‍സിലര്‍…

മാസ്‌ക് ധരിക്കാതെ ഷോപ്പിലെത്തിയ ബിജെപി കൗണ്‍സിലറെയും സംഘത്തെയും ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരന് മര്‍ദ്ദനവും ഭീഷണിയും.

ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെത്തിയ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനും സംഘവുമാണ് ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ചത്.

മാസ്‌ക് ധരിക്കാതെ കടയില്‍ കയറിയ കൗണ്‍സിലറുടെ സംഘത്തോട് ജീവനക്കാരനായ യുവാവ് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘം പ്രകോപിതരായത്.

തുടര്‍ന്ന് ഉദയനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അടിക്കാതെ ചേട്ടാ എന്ന് ബിജെപി നേതാവിനോട് യുവാവ് ദയനീയമായി അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

എന്നെ തടയുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉദയന്റെ മര്‍ദ്ദനം.സംഭവത്തിന്റെ യുവാവിന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts

Leave a Comment