തീരാപ്രവാഹം..! ത​ല​ശേ​രി​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; എട്ടു വീ​ടു​ക​ളും നിരവധി വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ത്തു; സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ 15 പേ​രെ അറസ്റ്റു ചെയ്തു

sangarshamത​ല​ശേ​രി: ന​ങ്ങാ​റ​ത്ത് പീ​ടി​ക-​കൊ​മ്മ​ൽ​വ​യ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഏ​ഴു വീ​ടു​ക​ൾ​ക്കു നേ​രേ അ​ക്ര​മം ന​ട​ന്നു. എ​ട്ടു ബൈ​ക്കു​ക​ളും ഒ​രു കാ​റും ത​ക​ർ​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് രാ​ത്രി​യി​ൽ ന​ട​ത്തി​യ വ്യാ​പ​ക​മാ​യ റെ​യ്ഡി​ൽ സി​പി​എം-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ 15 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ളു​ടെ മാ​താ​വ് ന്യൂ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​ര​വും ന​ട​ത്തി. സി​പി​എം കൊ​മ്മ​ൽ​വ​യ​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും പു​ന്നോ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജ​രു​മാ​യ മാ​ട​പ്പീ​ടി​ക രാ​ജീ​വം വീ​ട്ടി​ൽ രാ​ജീ​വ് കു​മാ​ർ, ന​ങ്ങാ​റ​ത്ത്പീ​ടി​ക​യി​ലെ റ​ക്സി വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ, പൈ​ക്കാ​ട്ട്കു​നി റോ​ഡി​ൽ ചാ​ലി ജ​യ​ൻ, സ​ദാ​ന​ന്ദ​ൻ, കാ​ർ​ത്ത്യാ​യ​നി എ​ന്നീ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്രീ​വ​ത്സം വീ​ട്ടി​ൽ രാ​ജ​ൻ, ടാ​ഗോ​ർ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ളി​നു സ​മീ​പ​മു​ള്ള സാ​യി എ​ന്നീ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ​യും വീ​ടു​ക​ളാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്.

മി​ക്ക വീ​ടി​ക​ളു​ടെ​യും ജ​ന​ൽ​ചി​ല്ലു​ക​ളാ​ണ് അ​ടി​ച്ചു​ത​ക​ർ​ത്തി​ട്ടു​ള്ള​ത്.രാ​ജീ​വ് കു​മാ​റി​ന്‍റെ വീ​ട് ത​ക​ർ​ത്ത സം​ഘം ഇ​യാ​ളു​ടെ കാ​റും ബൈ​ക്കും അ​ടി​ച്ചു​ത​ക​ർ​ത്തു. ചാ​ലി ജ​യ​ന്‍റെ ര​ണ്ട് മോ​ട്ടോ​ർ സൈ​ക്കി​ളും കാ​ർ​ത്ത്യാ​യ​നി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ബൈ​ക്കു​മാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ രാ​ജീ​വ​ന്‍റെ വീ​ട്ടി​ലെ ആ​ക്ടീ​വ സ്കൂ​ട്ട​റും ബൈ​ക്കും ത​ക​ർ​ത്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ല​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 150 ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​ർ​ഡ് ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യ്ക്കി​ട​യി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

മ​ർ​ദ​ന​മേ​റ്റ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ സ​ന​ൽ, വി​ഷ്ണു എ​ന്നി​വ​രെ ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മ വി​വ​ര​മ​റി​ഞ്ഞ് എ​സ്പി ശി​വ​വി​ക്രം, സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, ന്യൂ​മാ​ഹി പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ൻ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ രാ​ത്രി റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ 15 പേ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും നി​ര​പ​രാ​ധി​ക​ളെ​ന്നു ക​ണ്ടെ​ത്തു​ന്ന​വ​രെ വി​ട്ട​യ​ക്കു​മെ​ന്നും ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ പ​റ​ഞ്ഞു.

Related posts