തോക്കുന്നവന് ഇത്രേം മതി..! തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് മു​ക്കി  മ​ണി ചെ​യി​ൻ  ബിസിനസും സിനിമ നിർമാണവും; അ​മ്പ​ല​പ്പു​ഴ​യിലെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെതിരേ ഗുരുതര ആ​രോ​പ​ണം 

 


അ​മ്പ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ചെ​ല​വ​ഴി​ച്ചി​ല്ല. ഫ​ണ്ടു​പ​യോ​ഗി​ച്ചു മ​ണി​ചെ​യി​ൻ ബി​സി​ന​സ് ന​ട​ത്തു​ന്ന​താ​യി ആ​രോ​പ​ണം. അ​മ്പ​ല​പ്പു​ഴ​യി​ൽ ചി​ല ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് എ​തി​രേ​യാ​ണ് ആ​രോ​പ​ണം . കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ൽ അ​നൂ​പ് ആ​ന്‍റ​ണി​യെ രം​ഗ​ത്തി​റ​ക്കി​യ​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ന​ല്ല രീ​തി​യി​ൽ ഫ​ണ്ടും അ​നു​വ​ദി​ച്ചി​രു​ന്നു.​എ​ന്നാ​ൽ, വി​ജ​യ പ്ര​തീ​ക്ഷ തീ​രെ​യി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടു ചി​ല നേ​താ​ക്ക​ൾ ഫ​ണ്ട് ചെ​ല​വ​ഴി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ചു മ​ണ്ഡ​ല​ത്തി​ലെ ചി​ല നേ​താ​ക്ക​ൾ പി​ന്നീ​ടു മ​ണി​ചെ​യി​ൻ ബി​സി​ന​സ് ആ​രം​ഭി​ച്ചെ​ന്നാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണം.

നാ​ലി​ര​ട്ടി തു​ക വ​രെ തി​രി​കെ ന​ൽ​കു​മെ​ന്നും ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​യു​മാ​ണ് നേ​താ​ക്ക​ൾ ഈ ​ഇ​ട​പാ​ടി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത​ത്രെ.ഇ​തി​ലൊ​രു നേ​താ​വ് ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച സി​നി​മ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ഒ​രു മാ​സം മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ മ​ണി ചെ​യി​ൻ കേ​സി​ൽ പി​ടി​കൂ​ടി​യ പ്ര​തി​യും ഈ ​നേ​താ​ക്ക​ളു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്നു ബി​ജെ​പി​യി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ക്കു​ന്നു.

ഈ ​ബി​സി​ന​സി​ൽ പ​ങ്കാ​ളി​യാ​യ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​യ ഒ​രു നേ​താ​വി​നെ ചു​മ​ത​ല​യി​ൽ​നി​ന്നു ജി​ല്ലാ നേ​തൃ​ത്വം താ​ത്കാ​ലി​ക​മാ​യി മാ​റ്റി നി​ർ​ത്തി​യെ​ന്നും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment