പൊ​തു​മേ​ഖ​ല കു​തി​ക്കു​ന്നു ! 41 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 20 എ​ണ്ണ​വും ലാ​ഭ​ത്തി​ല്‍; ച​വ​റ കെ.​എം.​എം.​എ​ല്ലി​ന് ച​രി​ത്ര​നേ​ട്ട​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്…

വ്യ​വ​സാ​യ വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 41 പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം 3884.06 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​യെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്.

2020-21 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 562.69 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന(16.94 ശ​ത​മാ​നം)​യു​ണ്ടാ​യെ​ന്നും വ്യ​വ​സാ​യ​മ​ന്ത്രി മ​ന്ത്രി പ​റ​ഞ്ഞു.

സ്ഥാ​പ​ന​ങ്ങ​ളു​ടെ മൊ​ത്തം പ്ര​വ​ര്‍​ത്ത​ന​ലാ​ഭം 384.60 കോ​ടി രൂ​പ​യാ​ണ്. പ്ര​വ​ര്‍​ത്ത​ന​ലാ​ഭ​ത്തി​ല്‍ 273.38 കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന​യു​ണ്ട്.

മു​ന്‍​വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 245.62 ശ​ത​മാ​ന​ത്തി​ന്റെ വ​ര്‍​ധ​ന​യാ​ണി​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

41 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 20 ക​മ്പ​നി​ക​ള്‍ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം പ്ര​വ​ര്‍​ത്ത​ന​ലാ​ഭ​ത്തി​ലാ​യി. തൊ​ട്ടു​മു​മ്പു​ള്ള വ​ര്‍​ഷം 16 ക​മ്പ​നി​ക​ളാ​യി​രു​ന്നു ലാ​ഭ​മു​ണ്ടാ​ക്കി​യ​ത്.

വി​റ്റു​വ​ര​വ്, പ്ര​വ​ര്‍​ത്ത​ന​ലാ​ഭം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ അ​ഞ്ചു ക​മ്പ​നി​ക​ളു​ടേ​ത് സ​ര്‍​വ​കാ​ല റെ​ക്കോ​ഡാ​ണ്. വി​റ്റു​വ​ര​വി​ലും പ്ര​വ​ര്‍​ത്ത​ന​ലാ​ഭ​ത്തി​ലും ഏ​റ്റ​വും മു​ന്നി​ല്‍ ച​വ​റ കെ.​എം.​എം.​എ​ല്‍. ആ​ണ്.

1058 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വും 332.20 കോ​ടി രൂ​പ പ്ര​വ​ര്‍​ത്ത​ന​ലാ​ഭ​വും കെ.​എം.​എം.​എ​ല്‍. നേ​ടി.

സം​സ്ഥാ​ന ച​രി​ത്ര​ത്തി​ല്‍ ഒ​രു പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​നം നേ​ടു​ന്ന ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന ലാ​ഭ​മാ​ണി​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

11 ക​മ്പ​നി​ക​ള്‍ 10 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ട്രാ​വ​ന്‍​കൂ​ര്‍ കൊ​ച്ചി​ന്‍ കെ​മി​ക്ക​ല്‍​സ്, കെ​ല്‍​ട്രോ​ണ്‍, ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യം, കെ​ല്‍​ട്രോ​ണ്‍ ക​മ്പോ​ണ​ന്റ് എ​ന്നി​വ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

മ​ല​പ്പു​റം സ്പി​ന്നി​ങ് മി​ല്‍, സ്റ്റീ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് കേ​ര​ള, കാ​ഡ്കോ, പ്രി​യ​ദ​ര്‍​ശി​നി സ്പി​ന്നി​ങ് മി​ല്‍, കേ​ര​ളാ സി​റാ​മി​ക്സ്, ക്ലേ​യ്സ് ആ​ന്‍​ഡ് സി​റാ​മി​ക്സ്, കെ. ​ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക സ്പി​ന്നി​ങ് മി​ല്‍, മ​ല​ബാ​ര്‍ ടെ​ക്സ്റ്റൈ​ല്‍​സ്, മെ​റ്റ​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ്, ട്രി​വാ​ന്‍​ഡ്രം സ്പി​ന്നി​ങ് മി​ല്‍, ടെ​ക്സ്റ്റൈ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​വും കാ​ഴ്ച​വ​ച്ചു എ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment