ബിജെപിയുടെ കോഴ കളി തീരുന്നില്ല: ബാങ്കി ൽ ജോലി നൽകാമെന്ന് പറഞ്ഞ് നേതാവ് വാങ്ങിയത് 10 ലക്ഷം; ലിസ്റ്റിൽ പേര് വരാത്ത തിനെ തുടർന്ന് മലപ്പുറത്തെ നേതാവിനെതി രേ ഉദ്യോഗാർഥിയുടെ പിതാവ് പരാതി നൽകി

kozha-thamaraമലപ്പുറം: ബാങ്ക് നിയമനത്തിലും ബിജെപി നേതാക്കളുടെ കടന്നുകയറ്റം. മലപ്പുറത്ത് ബാങ്ക് പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു വാഗ്ദാനം ചെയ്തു ബിജെപി നേതാവ് ലക്ഷങ്ങൾ കോഴ വാങ്ങി. ജില്ലാ ജനറൽ സെക്രട്ടറി രശ്മിൽ നാഥാണ് കോഴ വാങ്ങിയത്. പത്ത് ലക്ഷം രൂപയാണ് ഇയാൾ ഉദ്യോഗാർഥിയുടെ പിതാവിൽനിന്നു വാങ്ങിയത്.

രശ്മിൽ നാഥിനുവേണ്ടി മഞ്ചേശ്വരം സ്വദേശി സേതുമാധവൻ എന്നയാളുടെ അക്കൗണ്ടിലേക്ക് മാർച്ച് പത്തിനു ഉദ്യോഗാർഥിയുടെ പിതാവ് പണം കൈമാറി. എന്നാൽ ഏപ്രിൽ ഒന്നിനു പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉദ്യോഗാർഥിയുടെ പേര് ഇല്ലായിരുന്നു. ഇതേതുടർന്നു പിതാവ്, രശ്മിൽ നാഥിനെ സമീപിച്ചപ്പോൾ പണം സേതുമാധവനു നൽകിയെന്നായിരുന്നു മറുപടി.

പിന്നീട് ഉദ്യോഗാർഥി മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ പണം തിരികെ നൽകി കേസ് ഒത്തു തീർപ്പാക്കി. പണം തിരികെ നൽകിയതായി മഞ്ചേശ്വരം സിഐ പിന്നീട് സ്ഥിരീകരിച്ചു.

മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന കണ്ടെത്തലുകൾക്കു പിന്നാലെയാണ് കൂടുതൽ ആരോപണങ്ങൾ പുറത്തു വരുന്നത്. മെഡിക്കൽ കോളജിനു അനുമതി നൽകാമെന്നു വാഗ്ദാനം ചെയ്തു എസ്.ആര്‍. കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്നു 5.60 കോടി രൂപ ആര്‍.എസ്. വിനോദ് വാങ്ങിയെന്നു ബിജെപി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.

Related posts