പിന്നിൽ രാഷ്ട്രീയകക്ഷികൾ..! ഗോ​വി​ന്ദാ​പു​രം കോ​ള​നി​യി​ൽ ജാതി വിവേചനമില്ല; ചക്കി ലിയ സമുദായത്തിൽപ്പെട്ട പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിലുള്ള വിരോധമെന്ന് കളക്ടറുടെ റിപ്പോർട്ട്

govindapuram-colonyപാ​ല​ക്കാ​ട്: ഗോ​വി​ന്ദാ​പു​രം  അ​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ച​ക്കി​ലി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ ജാ​തീ​യ വേ​ർ​തി​രി​വോ അ​യി​ത്ത​മോ അ​ഭി​മു​ഖീക​രി​ക്കു​ന്നി​ല്ലെ​ന്നു ജി​ല്ലാ​ക​ള​ക്ട​റു​ടെ  റി​പ്പോ​ർ​ട്ട്. ഇ​ന്ന​ലെ പാ​ല​ക്കാ​ട്  ന​ട​ന്ന  മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ തെ​ളി​വെ​ടു​പ്പി​ലാ​ണ് ഇ​ത്ത​രം  റി​പ്പോ​ർ​ട്ട് ന​ൽ​കിയി​ട്ടു​ള്ള​ത്. സി​റ്റിം​ഗി​ൽ ഹാ​ജ​രാ​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ഈ ​റി​പ്പോ​ർ​ട്ട് ശ​രി​വ​ച്ചു.

ഇ​തി​നു പി​ന്നി​ൽ ചി​ല​ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും മാ​ധ്യ​മ​ങ്ങ​ളു​മാ​ണെ​ന്നും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ച​ക്കി​ലി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽപെ​ട്ട യു​വാ​വ് പ്രേ​മി​ച്ചു വി​വാ​ഹം  ന​ട​ന്ന​തി​ലു​ള്ള വി​ദ്വേ​ഷ​മാ​ണ്  ച​ക്കി​ലി​യ സ​മു​ദാ​യ​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് ആ​ല​ത്തൂ​ർ  ഡി​വൈ​എ​സ്പി​യും ക​മ്മീ​ഷ​ൻ  മു​ന്പാ​കെ റി​പ്പോ​ർ​ട്ട് ന​ൽ​കി.

ച​ക്കി​ലി​യ സ​മു​ദാ​യം ഇ​പ്പോ​ൾ ജാ​തി​വി​വേ​ച​നം  നേ​രി​ടു​ന്നി​ല്ല. ചാ​യ​ക്ക​ട​ക​ളി​ൽ  ഇ​ര​ട്ടഗ്ലാ​സി​ല്ല. കു​ട്ടി​ക​ൾ​ക്കു ചാ​യ  ന​ല്കു​ന്പോ​ൾ ഗ്ലാ​സ് താ​ഴെവീ​ണ് പൊ​ട്ടാ​തി​രി​ക്കാ​നാ​ണ്  സ്റ്റീ​ൽ ഗ്ലാ​സി​ൽ ചാ​യ ന​ൽ​കിവ​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  ബാ​ർ​ബ​ർ ഷോ​പ്പ്, പ​ല​ച​ര​ക്കുക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ വേ​ർ​തി​രി​വ് കാ​ണു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ന​ല്കി​യ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
കോ​ള​നി​യി​ൽ  നാ​ലു വാ​ട്ട​ർ ടാ​ങ്കു​ക​ൾ  സ്ഥാ​പി​ച്ച​തി​ൽനിന്ന്  എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും  വെ​ള്ള​മെ​ടു​ക്കു​ന്നു​ണ്ട്.

മൂ​ന്നു ക്ഷേ​ത്ര​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗ​ക്കാ​രും തൊ​ഴാ​ൻ  എ​ത്തു​ന്നു​ണ്ട്. എ​വി​ടെ​യും വി​വേ​ച​ന​മൊ​ന്നു​മി​ല്ല. വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ  ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം നി​ല​വി​ലെ  പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം അ​യി​ത്ത​വും ജാ​തി​വി​വേ​ച​ന​വു​മ​ല്ല. ചി​ല വ്യ​ക്തി​ക​ളു​ടെ രാ​ഷ​ട്രീ​യ പ്രേ​രി​ത​മാ​യ നി​ക്ഷി​പ്ത  താത്പര്യ​ങ്ങ​ളാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും  റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ബോ​ബ​ൻ മാ​ട്ടു​മ​ന്ത ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്  മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ള​ക്ട​റോ​ടു റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. എ​ന്നാ​ൽ കേ​ര​ള പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​നും കേ​ന്ദ്ര പ​ട്ടി​ക​ജാ​തി വ​ർ​ഗ ക​മ്മീ​ഷ​നും അം​ബേ​ദ്കർ കോ​ള​നി​യി​ൽ  അ​യി​ത്തം ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും  നി​ലനി​ൽ​ക്കു​ന്ന​താ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts