പ​രി​യാ​രത്തു ബി​ജെ​പി നേ​താ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വം: അ​ഞ്ച് സി​പി​എ​മ്മു​കാ​ർ​ക്കെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: പ​രി​യാ​രം കു​റ്റ്യേ​രി​യി​ൽ ബി​ജെ​പി നേ​താ​വി​നെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ഞ്ചു സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ജെ​പി ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​പി.​ കു​ഞ്ഞി​രാ​മ​നാ​ണ് (56) മ​ർ​ദ​ന​മേ​റ്റ​ത്.

കു​ഞ്ഞി​രാ​മ​ന്‍റെ പ​രാ​തി​യി​ൽ ബാ​ബു, മ​നോ​ഹ​ര​ൻ, സി.​എ​ച്ച്. വി​ജ​യ​ൻ, പി.​പി. രാ​ജീ​വ​ൻ, ഭ​ര​ത​ൻ എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കു​ഞ്ഞി​രാ​മ​നെ ത​ട​ഞ്ഞു നി​ർ​ത്തി ബാ​ബു ഇ​രു​ന്പുവ​ടി കൊ​ണ്ട് അ​ടി​ക്കു​ക​യും മ​റ്റു​ള്ള​വ​ർ മ​ർ​ദി​ച്ചു​മെ​ന്നു​മാ​ണ് കേ​സ്.

Related posts

Leave a Comment