‘ശോ​ഭ സു​രേ​ന്ദ്ര​ൻ, പാ​ല​ക്കാ​ട് മ​തേ​ത​ര മ​ണ്ണാ​ണ് പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​ൻ പ​റ്റു​ന്ന​ത​ല്ല പാ​ല​ക്കാ​ടി​ന്‍റെ ജ​നാ​ധി​പ​ത്യ ബോ​ധ​വും മൂ​ല്യ​വും’: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

പ​ത്ത​നം​തി​ട്ട: എ​ൻ​ഡി​എ സ്ഥാ​നാ​ഥി ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. പാ​ല​ക്കാ​ട് മ​തേ​ത​ര മ​ണ്ണാ​ണ് പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​ൻ പ​റ്റു​ന്ന​ത​ല്ല പാ​ല​ക്കാ​ടി​ന്‍റെ ജ​നാ​ധി​പ​ത്യ ബോ​ധ​വും മൂ​ല്യ​വു എ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം വി​ത​ര​ണം ചെ​യ്തെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.​കൈ​യി​ൽ കു​റെ പ​ണം ഉ​ണ്ടെ​ങ്കി​ൽ അ​ത് ആ​ളു​ക​ൾ​ക്ക് കൊ​ടു​ത്തോ​ളൂ, പ​ക്ഷേ അ​ത് കൊ​ണ്ട് അ​വ​രു​ടെ വോ​ട്ട് വാ​ങ്ങാം എ​ന്ന് വി​ചാ​രി​ക്ക​ണ്ട​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം രാ​ഹു​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…
ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി നി​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പാ​ല​ക്കാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വോ​ട്ടി​നാ​യി പ​ണം ഒ​ഴു​ക്കു​ന്നു എ​ന്ന് കേ​ട്ടി​രു​ന്നു. ഇ​ന്ന് നി​ങ്ങ​ളു​ടെ ഒ​പ്പം വാ​ഹ​ന​ത്തി​ൽ വ​ന്ന നി​ങ്ങ​ളു​ടെ വി​ശ്വ​സ്ത പോ​ലും നി​ങ്ങ​ൾ പോ​കു​ന്ന വീ​ടു​ക​ളി​ൽ പ​ണം കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ്.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ താ​ങ്ക​ളു​ടെ മ​ക​ന്‍റെ പ്രാ​യ​മു​ള്ള കു​ട്ടി​യോ​ട് താ​ങ്ക​ൾ പ​റ​ഞ്ഞ​ത് “മു​ഖം അ​ടി​ച്ച് പൊ​ളി​ക്കും” എ​ന്ന് ആ​ണ് ശ്രീ​മ​തി ശോ​ഭ താ​ങ്ക​ൾ പ​റ​ഞ്ഞ​ത്. പാ​ല​ക്കാ​ട് മ​തേ​ത​ര മ​ണ്ണാ​ണ്, പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​ൻ പ​റ്റു​ന്ന​ത് അ​ല്ല പാ​ല​ക്കാ​ടി​ന്‍റെ ജ​നാ​ധി​പ​ത്യ ബോ​ധ​വും മൂ​ല്യ​വും. കൈ​യി​ൽ കു​റെ പ​ണം ഉ​ണ്ടെ​ങ്കി​ൽ അ​ത് ആ​ളു​ക​ൾ​ക്ക് കൊ​ടു​ത്തോ​ളൂ, പ​ക്ഷേ അ​ത് കൊ​ണ്ട് അ​വ​രു​ടെ വോ​ട്ട് വാ​ങ്ങാം എ​ന്ന് വി​ചാ​രി​ക്ക​ണ്ട…
ഈ ​പ​ണ​ത്തി​ന് മേ​ലെ പാ​ല​ക്കാ​ട് പ​റ​ക്കും,
പി​ഷാ​ര​ടി ജ​യി​ക്കും….
ഇ​ത് പാ​ല​ക്കാ​ടി​ന്‍റെ ഉ​റ​പ്പ്.

 
 

Related posts

Leave a Comment