കുമരകം: കുമരകം പഞ്ചായത്തിലെ മൂന്ന് ബിജെപി അംഗങ്ങളെയും പാർട്ടിയിൽനിന്നു പുറത്താക്കി. പഞ്ചായത്ത് പ്രസിഡന്റ് തെഞ്ഞെടുപ്പിൽ സംഘടനാ നിർദേശം അംഗീകരിക്കാതിരിക്കുകയും പാർട്ടി വിപ്പ് ലംഘിക്കുകയും ചെയ്തതിനാണ് നടപടി.
പഞ്ചായത്ത് മെംബർമാരായ പി.കെ. സേതു, വി.കെ. സുനിത്, നീതു റെജി എന്നിവരെയാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിനിന്നും പുറത്താക്കിയത്.
16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ നാല് അംഗങ്ങളുള്ള കോൺഗ്രസിനൊപ്പം ചേർന്ന് സ്വതന്ത്രന് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തതിനാണ് നടപടി. ഇവർ വോട്ടുചെയ്ത എ.പി. ഗോപി നറുക്കെടുപ്പിൽ വിജയിച്ചതാണ് പുറത്താക്കൽ നടപടിക്കു പിന്നിൽ.
