എ​നി​ക്ക് ഏ​റ്റ​വും അ​ധി​കം പേ​ടി മ​നു​ഷ്യ​രെ​യാ​ണ്; ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ കു​റ​ച്ച് അ​നു​ഭ​വ​ങ്ങ​ള്‍ ഉണ്ടായിട്ടുണ്ട്.! സീ​മ ജി ​നാ​യ​ര്‍ പറയുന്നു…

എ​നി​ക്ക് ഏ​റ്റ​വും അ​ധി​കം പേ​ടി മ​നു​ഷ്യ​രെ​യാ​ണ്. ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ കു​റ​ച്ച് അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ്.

എ​ത്ര ന​ന്മ ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ലും എ​ത്ര ന​ല്ല​തു ചെ​യ്താ​ലും അ​തി​നെ നെ​ഗ​റ്റീ​വാ​യി ക​ണ്ടെ​ത്തി ന​മ്മു​ടെ മ​ന​സി​നെ എ​ത്ര​ത്തോ​ളം ത​ള​ര്‍​ത്താ​ന്‍ പ​റ്റു​മോ,

അ​ത്ര​ത്തോ​ളം ത​ള​ര്‍​ത്താ​ന്‍ പ​റ്റു​ന്ന കു​റ​ച്ച് ആ​ള്‍​ക്കാ​ര്‍ ന​മ്മു​ടെ ചു​റ്റു​മു​ണ്ട്. എന്‍റെ കു​ഞ്ഞു​ന്നാ​ള്‍ മു​ത​ലു​ള്ള ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം ഇ​ന്‍​സ്പൈ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് അ​മ്മ​യാ​ണ്.

എ​ന്‍റെ അ​മ്മ​യി​ല്‍ നി​ന്നാ​ണ് മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്ക​ണം എ​ന്ന ഗു​ണ​ങ്ങ​ള്‍ കി​ട്ടി​യ​ത്. എ​ത്ര ക​ഷ്ട​പ്പാ​ടി​ലും പി​ടി​ച്ച് നി​ല്‍​ക്കാ​ന്‍,

എ​ന്തൊ​ക്കെ ത​ള​ര്‍​ച്ച വ​ന്നാ​ലും ആ​രൊ​ക്കെ ത​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചാ​ലും ശ​രി ത​ള​രാ​തെ പി​ടി​ച്ച് നി​ല്‍​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് ത​ന്നി​ട്ടു​ള്ള​ത്. അ​മ്മ​യാ​ണ്.

പി​ന്നെ ഗു​രു​ത്വം വി​റ്റ് തി​ന്ന​രു​ത്. ഗു​രു​ത്വം എ​ന്ന മൂ​ന്ന​ക്ഷ​രം ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ന​മു​ക്ക് ജീ​വി​ക്കാ​ന്‍ പ​റ്റു​ള്ളൂ. അ​മ്മ എ​പ്പോ​ഴും പ​റ​യാ​റു​ണ്ടാ​യി​രു​ന്നു ആ ​മൂ​ന്ന​ക്ഷ​രം മ​റ​ക്ക​രു​തെ​ന്ന്. -സീ​മ

Related posts

Leave a Comment