ബം​ഗ​ളൂ​രു​വി​ൽ നി​ന്നു വയനാട്ടിലെ​ത്തി​യ 39 കാ​ര​ന് ബ്ലാ​ക്ക് ഫം​ഗ​സ് ബാധ; സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യെ​ങ്കി​ലും സു​ഖ​പ്പെ​ട്ടി​ല്ല

ക​ൽ​പ്പ​റ്റ: ചി​കി​ത്സ​യ്ക്കു വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ 39കാ​ര​നു ക​റു​ത്ത പൂ​പ്പ​ൽ (ബ്ലാ​ക്ക് ഫം​ഗ​സ്) രോ​ഗം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നേ​ത്ര​രോ​ഗം ബാ​ധി​ച്ച ഇ​ദ്ദേ​ഹം ബം​ഗ​ളൂ​രു​വി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി​യെ​ങ്കി​ലും സു​ഖ​പ്പെ​ട്ടി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു മു​ട്ടി​ലി​നു സ​മീ​പം ബ​ന്ധു​ക്ക​ളു​ള്ള​തി​നാ​ൽ വ​യ​നാ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു.

ആം​ബു​ല​ൻ​സി​ലാ​ണ് മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.

ക​ണ്ണി​നു ഗു​രു​ത​ര രോ​ഗം ഉ​ള്ള​തി​നാ​ൽ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ സം​ശ​യി​ച്ചു വി​ദ​ഗ്ധ പ​രി​ശോ​ധന​യ്ക്കും ചി​കി​ത്സ​യ്ക്കുമായി കോ​ഴി​ക്കോ​ട്ടേക്കു റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

രോ​ഗി​യു​ടെ കൈ​വ​ശം കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment