‘ത​ന്മാ​ത്ര എ​ഴു​തു​ന്ന സ​മ​യം ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ഓ​രോ സീ​നും എ​ഴു​തി​യ​ത്’: ബ്ലെ​സി

‘ത​ന്മാ​ത്ര’ സി​നി​മ​യു​ടെ അ​റി​യാ​ക്ക​ഥ​ക​ളു​മായി സം​വി​ധാ​യ​ക​ൻ ബ്ലെ​സി. ‘ത​ന്മാ​ത്ര എ​ഴു​തു​ന്ന അ​വ​സ്ഥ​യി​ല്‍ ഞാ​ന്‍ പ​ത​റി. അ​തി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ ഓ​ര്‍​ക്കു​മ്പോ​ള്‍ പോ​ലും എ​നി​ക്കൊ​രു പ​ത​ര്‍​ച്ച​യാ​ണു​ണ്ടാ​കു​ന്ന​ത്. ഞാ​ന്‍ ഇ​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു പു​ല​ര്‍​ച്ചെ ഒ​രു മൂ​ന്നു മ​ണി​ക്കോ നാ​ലു മ​ണി​ക്കോ ആ​ണ് ഞാ​ന്‍ ഈ ​ക​ഥ​യെ​ഴു​തു​ന്ന​ത്.

ന​ല്ല മ​ഴ​യു​ള്ള സ​മ​യ​ത്താ​യി​രു​ന്നു ഞാ​നി​തെ​ഴു​തി​യ​ത്. ആ ​സ​മ​യം ഞാ​ന്‍ ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് ഓ​രോ സീ​നും എ​ഴു​തി​യ​ത്. ജീ​വി​ത​ത്തി​ല്‍ അ​ങ്ങ​നെ ഒ​രു രോ​ഗ​മു​ണ്ടോ, അ​ങ്ങ​ന​ത്തെ ഒ​രു അ​വ​സ്ഥ​യു​ണ്ടോ, അ​ത്ത​ര​മൊ​ര​വ​സ്ഥ ന​മ്മ​ള്‍ ഫേ​സ് ചെ​യ്യു​മ്പോ​ള്‍ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്നു​ള്ള ഒ​രു യാ​ഥാ​ര്‍​ഥ്യം അ​ത് എ​ഴു​തു​ന്ന ഒ​രാ​ള്‍​ക്കു​ണ്ടാ​കും. ആ ​അ​വ​സ്ഥ എ​നി​ക്കു​മു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ ക​ര​ഞ്ഞു​ക​ഴി​ഞ്ഞി​ട്ടേ നി​ങ്ങ​ള്‍ ഓ​രോ​രു​ത്ത​രും ക​ര​ഞ്ഞി​ട്ടു​ള്ളൂ’ എ​ന്ന് ബ്ലെ​സി പ​റ​ഞ്ഞു.

Related posts

Leave a Comment