ഈ വിവാഹം എനിക്കിഷ്ടമല്ല..! മകനും മകളുടെ കാമുകനും ചേർന്ന് പിതാവിനെ കല്ലിനിടിച്ച് കൊലപ്പെടുത്തി; സംഭവം ആറ്റിങ്ങലിൽ

ആ​റ്റി​ങ്ങ​ല്‍: വീ​ട്ടു​മു​റ്റ​ത്ത് വീ​ണ് പ​രി​ക്കേ​റ്റെ​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച ഇ​ട​യ്ക്കോ​ട് മ​ങ്കാ​ട്ടു​മൂ​ല ല​ക്ഷം​വീ​ടി​ന് സ​മീ​പം ക​ലാ​ഭ​വ​ന്‍​വീ​ട്ടി​ല്‍ അ​നി​ല്‍​കു​മാ​റി​ന്‍റെ (48) മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ല്‍​കു​മാ​റി​ന്‍റെ മ​ക​ന്‍ അ​ഖി​ല്‍.​എ​സ്.​കു​മാ​ര്‍ (19), മ​ക​ളു​ടെ കാ​മു​ക​ന്‍ മാ​മം പാ​റ​ക്കാ​ട്ടി​ല്‍ സു​ധാ​ഭ​വ​നി​ല്‍ ശ്യാം​കു​മാ​ര്‍ (ഉ​ണ്ണി-19) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട്ടു​മു​റ്റ​ത്തെ ഹോ​ളോ​ബ്രി​ക്സ് അ​ടു​ക്കി​ന് മു​ക​ളി​ല്‍​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റെ​ന്ന നി​ല​യി​ല്‍ ക​ഴി​ഞ്ഞ 11 നാ​ണ് അ​നി​ല്‍​കു​മാ​റി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. 13 ന് ​മ​രി​ച്ചു.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ല്‍ ത​ല​യ്ക്കേ​റ്റ മു​റി​വു​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യ​ത്. മ​ക​ളെ ശ്യാം​കു​മാ​റി​ന് വി​വാ​ഹം​ക​ഴി​ച്ച്കൊ​ടു​ക്കാ​ന്‍ മ​റ്റു​ള്ള​വ​ര്‍ തീ​രു​മാ​നി​ച്ച​തി​നെ അ​നി​ല്‍​കു​മാ​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. സം​ഭ​വ ദി​വ​സം പ്ര​തി​ക​ള്‍ അ​ഖി​ലും ശ്യാം​കു​മാ​റും കൂ​ടി വീ​ട്ടി​ലെ​ത്തി​യ​തി​നെ അ​നി​ല്‍​കു​മാ​ര്‍ ചോ​ദ്യം​ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് വാ​ക്കേ​റ്റ​മു​ണ്ടാ​യി.

പ്ര​തി​ക​ള്‍ ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യും ക​ല്ല്കൊ​ണ്ട് ത​ല​യ്ക്കി​ടി​ച്ച് പ​രി​ക്കേ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി പി.​അ​ശോ​ക്കു​മാ​ര്‍, ആ​റ്റി​ങ്ങ​ല്‍ എ​എ​സ്പി ആ​ര്‍.​ആ​ദി​ത്യ, സി​ഐ. എം.​അ​നി​ല്‍​കു​മാ​ര്‍, എ​സ്ഐ ത​ന്‍​സീം​അ​ബ്ദു​ല്‍​സ​മ​ദ്, പ്ര​സാ​ദ്ച​ന്ദ്ര​ന്‍, സി​പി​ഒ​മാ​രാ​യ ദി​നോ​ര്‍, സു​ല്‍​ഫി​ക്ക​ര്‍, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts