കുടുംബാംഗങ്ങൾ നോക്കിനിൽക്കെ അച്ഛനെ മകൻ കൊന്നു; മദ്യപിച്ചെത്തിയ മകനുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ അടിച്ചു വീഴ്ത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു; പിന്നീട് മകൻ ഒളിവിൽ പോയി

പി​റ​വം: വീടിന്‍റെ ഭിത്തിയിൽ ത​ലയിടിച്ച് വൃദ്ധൻ മരിച്ചു. മകനെ പോലീസ് തെരയുന്നു. പി​റ​വം ദേ​വീ​പ്പ​ടി​ക്കു സ​മീ​പം കി​ഴ​ക്കേ​ൽ വ​ർ​ഗീ​സ് (മ​ത്ത​ച്ച​ൻ-80) ആ​ണ് മരണപ്പെട്ടത്. ഇ​ല​ക്‌ട്രോ​ണി​ക്സ് മെ​ക്കാ​നി​ക്കാ​യ മ​ക​ൻ ജയിം​സ് സംഭവത്തിനു ശേഷം ഒളിവിലാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന തിങ്ങനെ: മദ്യപിച്ചെത്തിയ മ​ക​ൻ ജ​യിം​സും വർഗീസുമായി ഇന്നു രാവിലെ തർക്കമുണ്ടായി. തുടർന്ന് ജയിംസ് വർഗീസിനെ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യും ത​ല ഭി​ത്തി​യി​ലി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ 8.45ന് ​വീ​ടി​നു​ള്ളി​ൽ​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ തെ​യ്യാ​മ്മ​യും ജ​യിം​സി​ന്‍റെ മൂ​ന്നു മ​ക്ക​ളും വീട്ടിലുണ്ടാ​യി​രു​ന്നു.

ബ​ഹ​ളം​കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ വ​ർ​ഗീ​സി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു കാ​റു​മാ​യി മു​ങ്ങി​യ ജയിം​സ് ഒ​ളി​വി​ലാ​ണ്. വ​ർ​ഗീ​സി​ന്‍റെ മൃ​ത​ദേ​ഹം പി​റ​വ​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ഥ​ല​ത്തെ​ത്തി​യ പി​റ​വം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ജെ​യിം​സ് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വീ​ട്ടി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കാ​റു​ണ്ടെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Related posts