സ്ത്രീ വിരുദ്ധത ചികയാന്‍ തുടങ്ങിയാല്‍ മലയാള സിനിമയില്‍ എവിടെയും അത് കാണാം; മഹാകവികളില്‍ പലരെയും സ്ത്രീവിരുദ്ധരെന്നു മുദ്ര കുത്തേണ്ടി വരും; ശ്രീകുമാര്‍ മേനോന്റെ വാക്കുകള്‍ വൈറലാവുന്നു…

നടി പാര്‍വതി ഉയര്‍ത്തി വിട്ട കസബ വിവാദം കഴിഞ്ഞ കുറേദിവസങ്ങളായി സോഷ്യല്‍ മീഡിയയെ കൊടുമ്പിരി കൊള്ളിക്കുകയാണ്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പേരും ഇതുമായി ബന്ധപ്പെട്ട് വലിച്ചിഴയ്ക്കപ്പെട്ടു. നടി പാര്‍വതിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിന്റെ പേരില്‍ രണ്ടു യുവാക്കളെ അറസ്റ്റു ചെയ്യുകയും ചെയ്തു. പാര്‍വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.

ആരാധകര്‍ തമ്മില്‍ തുടങ്ങിയ പോരാട്ടം ഒടുക്കം സിനിമാ പ്രവര്‍ത്തകരിലേക്കും കൂടി വ്യാപിച്ചതോടെയാണ് സാക്ഷാല്‍ മമ്മൂട്ടി തന്നെ വിഷയത്തില്‍ പ്രതികരണവുമായെത്തിയത്. തനിക്കുവേണ്ടി സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും,ആവിഷ്‌കാരസ്വാതന്ത്ര്യം പോലെ തന്നെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്നും മമ്മൂട്ടി പറഞ്ഞതോടെ താരത്തോടുള്ള അമിതമായ ആരാധനയുടെ പേരില്‍ പാര്‍വതിയെ തെറിവിളിച്ചവര്‍ ഒന്നടങ്ങി.

ഇപ്പോള്‍ ഈ വിഷയത്തില്‍ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത് സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ്. മമ്മൂട്ടി എന്ന മനുഷ്യന്‍ കീറിമുറിക്കപ്പെടുകയാണെന്നും തന്റെ പേരു പറഞ്ഞുള്ള കോലാഹലങ്ങള്‍ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ടാകാമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. പിന്നെ ഈ സിനിമയിലെ വനിതാ സംഘടനക്കാരുടെ അളവുകോല്‍ വച്ച് അളന്നാല്‍ അഭിനയത്തില്‍ മാത്രമല്ല മലയാള സിനിമയിലെ സകല മേഖലകളിലും സ്ത്രീവിരുദ്ധത കാണാമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു…

ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്…

Related posts