ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു! നേ​ര​ത്തെ വി​വാ​ഹി​ത​യാ​യി​രു​ന്ന പ്ര​മ്യ​യ്ക്ക് ആ ​ബ​ന്ധ​ത്തി​ൽ ആ​റു വ​യ​സു​ള്ള മ​ക​നു​ണ്ട്

ച​ക്ക​ര​ക്ക​ൽ: ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ഭ​ർ​ത്താ​വ് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. പ​ന​യ​ത്താം​പ​റ​മ്പ് ത​റ​മ്മ​ൽ സ്വ​ദേ​ശി​നി പ്ര​മ്യ​ക്കാ​ണ് ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ ഭാ​ര്യ​വീ​ട്ടി​ൽ വ​ച്ച് ഭ​ർ​ത്താ​വ് കൂ​ത്തു​പ​റ​മ്പ് നീ​ർ​വേ​ലി സ്വ​ദേ​ശി ഷൈ​നേ​ഷു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും ഇ​തി​നി​ടെ കൈ​വ​ശം ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് പ്ര​മ്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വ​ത്രെ.

പ്ര​മ്യ​യു​ടെ അ​മ്മ​യും മ​ക​നും ബ​ഹ​ളം വ​ച്ച​തോ​ടെ ഷൈ​നേ​ഷ് ക​ത്തി ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നേ​ര​ത്തെ വി​വാ​ഹി​ത​യാ​യി​രു​ന്ന പ്ര​മ്യ​യ്ക്ക് ആ ​ബ​ന്ധ​ത്തി​ൽ ആ​റു വ​യ​സു​ള്ള മ​ക​നു​ണ്ട്.

ഈ ​കു​ഞ്ഞി​നെ ആ​ക്ര​മി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ പ്ര​മ്യ​യു​ടെ അ​മ്മ കു​ഞ്ഞി​നേ​യു​മെ​ടു​ത്ത് നി​ല​വി​ളി​ച്ച് ഓ​ടി​യ​താ​യി അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഗ​ർ​ഭി​ണി​യാ​യ പ്ര​മ്യ​യെ പ്ര​സ​വ​ത്തി​നാ​യി സം​ഭ​വ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​ന്പാ​ണ് ഷൈ​നേ​ഷി​ന്‍റെ അ​മ്മ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി​യ​ത്. സ്വ​ന്തം അ​മ്മ തി​രി​ച്ചു​പോ​യ സ​മ​യ​ത്താ​ണ് ഷൈ​നേ​ഷ് പ​ന​യ​ത്താം​പ​റ​ന്പി​ലെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

ഈ ​സ​മ​യം ഷൈ​നേ​ഷ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. ബം​ഗ​ളൂ​രു​വി​ൽ ബേ​ക്ക​റി ജീ​വ​ന​ക്കാ​ര​നാ​ണ് ഷൈ​നേ​ഷ്. പ​രി​ക്കേ​റ്റ പ്ര​മ്യ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment