തിരമാലയിൽപ്പെട്ട് കുടിയേറ്റക്കാരുടെ ബോട്ട് ഇറ്റലിക്കു സമീപം മുങ്ങി 41 മരണം

റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ ലാം​​​പ​​​ഡൂ​​​സ ദ്വീ​​​പി​​​നു സ​​​മീ​​​പം അ​​​ഭ​​​യാ​​​ർ​​​ഥി​​​ബോ​​​ട്ട് മു​​​ങ്ങി 41 പേ​​​ർ മ​​​രി​​​ച്ചു. അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ട നാ​​​ലു​ പേ​​​രെ ഇ​​​റ്റാ​​​ലി​​​യ​​​ൻ കോ​​​സ്റ്റ്ഗാ​​​ർ​​​ഡ് ലാം​​​പ​​​ഡൂ​​​സ​​​യി​​​ൽ എ​​​ത്തി​​​ച്ചിട്ടു​​​ണ്ട്.

ടൂ​​​ണീ​​​ഷ്യ​​​യി​​​ലെ സ്ഫാ​​​ക്സ് തു​​​റ​​​മു​​​ഖ​​​ത്തു​​​നി​​​ന്നു ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച പു​​​റ​​​പ്പെ​​​ട്ട ബോ​​​ട്ടാ​​​ണി​​​ത്. ഏ​​​ഴു മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ബോ​​​ട്ടി​​​ൽ മൂ​​​ന്നു കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 45 പേ​​​രാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

യാ​​​ത്ര​​​പു​​​റ​​​പ്പെ​​​ട്ട് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കം വ​​​ലി​​​യ തി​​​ര​​​മാ​​​ല​​​യി​​​ൽ​​​പ്പെ​​​ട്ട് ബോ​​​ട്ട് മ​​​റി​​​ഞ്ഞു​​​വെ​​​ന്നാ​​​ണു ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​ർ പ​​​റ​​​ഞ്ഞ​​​ത്.

ര​​​ക്ഷ​​​പ്പെ​​​ട്ട മൂ​​​ന്നു പു​​​രു​​​ഷ​​​ന്മാ​​​രും ഒ​​​രു സ്ത്രീ​​​യും ഐ​​​വ​​​റി​​​കോ​​​സ്റ്റ്, ഗി​​​നി​​​യ രാ​​​ജ്യ​​​ക്കാ​​​രാ​​​ണ്. ഒ​​​രു ച​​​ര​​​ക്കു​​​ക​​​പ്പ​​​ൽ ഇ​​​വ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി ഇ​​​റ്റാ​​​ലി​​​യ​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.


ലാം​​​പ​​​ഡൂ​​​സ​​​യി​​​ൽ​​​നി​​​ന്ന് 130 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള സ്ഫാ​​​ക്സ് തു​​​റ​​​മു​​​ഖം കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ യൂ​​​റോ​​​പ്പി​​​ലേ​​​ക്കു​​​ള്ള ക​​​വാ​​​ട​​​മാ​​​ണ്.

ടൂ​​​ണീ​​​ഷ്യ​​​യി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ക​​​റു​​​ത്ത​​​വം​​​ശ​​​ജ​​​ർ നേ​​​രി​​​ടു​​​ന്ന വി​​​വേ​​​ച​​​ന​​​വും കു​​​ടി​​​യേ​​​റ്റ​​​ക്കാരു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കാ​​ൻ കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.

വ​​​ട​​​ക്ക​​​നാ​​​ഫ്രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു യൂ​​​റോ​​​പ്പി​​​ലേ​​​ക്കു​​​ള്ള സ​​​മു​​​ദ്ര​​​യാ​​​ത്ര​​​യ്ക്കി​​​ടെ 1800 കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​ണ് ഈ ​​​വ​​​ർ​​​ഷം മു​​​ങ്ങി​​​മ​​​രി​​​ച്ച​​​ത്.

Related posts

Leave a Comment