മ​ദ്യ ല​ഹ​രി​യി​ൽ നു​ണ​ബോം​ബ്; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​യി​ല​ട​ക്കം വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; അന്വേഷണത്തിൽ പ്രതിയുടെ വീടുകണ്ടെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു

mobile-bombന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​സ​തി​യി​ല​ട​ക്കം വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. രാ​ജീ​വ് ചൗ​ക്ക് മെ​ട്രോ സ്റ്റേ​ഷ​ൻ, ബം​ഗ്ല സാ​ഹി​ബ് ഗു​രു​ദ്വാ​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ബോം​ബ് വ​ച്ച​താ​യാ​ണ് ഡ​ൽ​ഹി പോ​ലീ​സി​ന് വ്യാ​ജ ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഡ​ൽ​ഹി പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ രാ​വി​ലെ 8.30 ന് ​ആ​ണ് ഫോ​ൺ സ​ന്ദേ​ശം എ​ത്തി​യ​ത്.

ഇ​തോ​ടെ ബോം​ബ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലും മ​റ്റു ര​ണ്ടി​ട​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി. ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന തു​ട​ർ​ന്നു. എ​ന്നാ​ൽ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് വ്യാ​ജ ഭീ​ഷ​ണി​യെ​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി.

പ്ര​തി​യു​ടെ വീ​ട് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​ത്തി​ന് അ​ടി​മ​യാ​ണെ​ന്നാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി.

Related posts