സ്മാർട്ട് ഫോണുകൾക്ക് തീപിടിക്കുന്നു; പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ കി​ട​ന്ന മൊ​ബൈ​ലി​നു തീ​പി​ടി​ച്ചു യുവാവിന് പൊള്ളലേറ്റു; സംഭവം മൂവാറ്റുപുഴ‍യിൽ

mobile-fireമൂ​വാ​റ്റു​പു​ഴ: ബൈ​ക്ക് യാ​ത്ര​യ്ക്കി​ടെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യു​ടെ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ച സ്മാ​ർ​ട്ട് ഫോ​ണി​നു തീ​പി​ടി​ച്ചു. ആ​ര​ക്കു​ഴ ഞ​വ​ര​ക്കാ​ട്ട് ജോ​സ​ഫ് ടോ​മി​യു​ടെ 16,000 രൂ​പ വി​ല​യു​ള്ള ഫോ​ണി​നാ​ണു തീ​പി​ടി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ശ​രീ​ര​ത്തി​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം മൊ​ബൈ​ൽ പു​റ​ത്തെ​ടു​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണു തീ​പി​ടി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഇ​തോ​ടെ ഫോ​ണ്‍ വ​ലി​ച്ചെ​റി​ഞ്ഞു. കാ​ലി​നു നേ​രി​യ പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി ആ​ര​ക്കു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Related posts