റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം നാ​ട​ൻ ബോം​ബ് ശേ​ഖ​രം; സം​ഭ​വത്തിൽ അ​ഞ്ചുപേ​ർ ക​സ്റ്റ​ഡി​യി​ൽ


തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം, തു​ന്പ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം നാ​ട​ൻ ബോം​ബ് ശേ​ഖ​രം ക​ണ്ടെ ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​രെ തു​ന്പ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ തു​ന്പ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​വ​രാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് ക​ഴ​ക്കൂ​ട്ടം റെ​യി​ൽ​വെ സ്റ്റേ​ഷ​ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള റെ​യി​ൽ​വെ ട്രാ​ക്കി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും നി​ര​വ​ധി നാ​ട​ൻ​ബോം​ബു​ക​ൾ ആ​ർ​പി​എ​ഫ് സം​ഘം ക​ണ്ടെ​ടു​ത്ത​ത്.

പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന റെ​യി​ൽ​വെ പോ​ലീ​സ് സം​ഘം നാ​ല് പേ​രെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ ത്തി. ​ഇ​വ​ർ പോ​ലീ​സി​നെ ക​ണ്ട് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ർ​പി​എ​ഫി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് തു​ന്പ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണ​പ്പെ​ട്ട അ​ഞ്ച് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Related posts

Leave a Comment