ന​വ​ജാ​ത​ശി​ശു​വി​നെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ കേസ്; കു​ഞ്ഞി​ന്‍റെ അ​മ്മ​യെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും; വിശദമായ തെളിവെടുപ്പിന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: ന​വ​ജാ​ത​ശി​ശു​വി​നെ വി​ൽ​പ്പ​ന ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ​യെ ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി അ​ഞ്ജു​വി​നെ​യാ​ണ് വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി ത​ന്പാ​നൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്.

പ്ര​തി​യെ തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ലും കു​ഞ്ഞി​നെ കൈ​മാ​റി​യ സ്ഥ​ല​ത്തും എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ ര​ണ്ട് ദി​വ​സ​ത്തെ തെ​ളി​വെ​ടു​പ്പി​ന് വി​ട്ട് ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കോ​ട​തി വി​ട്ട​ത്.ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യ്ക്കാ​ണ് അ​ഞ്ജു നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള ത​ന്‍റെ കു​ഞ്ഞി​നെ മൂ​ന്ന് ല​ക്ഷം രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്.

പ്ര​തി​യു​ടെ സു​ഹൃ​ത്തി​നെ​യും കു​ഞ്ഞി​നെ വി​ല​യ്ക്ക് വാ​ങ്ങി​യ സ്ത്രീ​യെ​യും പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.ത​ന്പാ​നൂ​ർ എ​സ്എ​ച്ച്ഒ പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും തെ​ളി​വെ​ടു​പ്പി​നും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment