വീണുപോയവന് ഒരു കൈത്താങ്…. ബോസ്റ്റൺ കളിക്കളത്തിലെ ജ്വലിക്കുന്ന കായിക മാന്യത

ഓ​ട്ട മ​ത്സ​ര​ത്തി​ൽ ഒ​പ്പം ഓ​ടി​യ സു​ഹൃ​ത്തി​ന് പ​രി​ക്ക് പ​റ്റി​യ​പ്പോ​ൾ താ​ങ്ങി എ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ ഉ​ദാ​ഹ​ര​ണം. ന​ല്ല സ​മ​റാ​യ​ക്കാ​ര​ന്‍റെ ഉ​പ​മ ജീ​വി​ത​ത്തി​ൽ അ​ന്വ​ർ​ഥ​മാ​യ​തി​ൽ സ​ന്തോ​ഷം​കൊ​ണ്ട് ആ​ശം​സ​ക​ൾ നേ​ർ​ന്ന് സമൂഹ മാധ്യമങ്ങൾ .

ബോ​സ്റ്റ​ൺ മാ​ര​ത്ത​ണി​ൽ ആ​ദ്യ​മാ​യി ഓ​ടു​ന്ന അ​ജ​യ് ഹ​രി​ദാ​സ് എ​ന്ന യു​വാ​വ് ഓ​ട്ട മ​ത്സ​ര​ത്തി​നി​ട​യ്ക്ക് വീ​ണ് പ​രി​ക്ക് പ​റ്റി എ​ഴു​ന്നേ​ൽ​ക്കാ​നാ​വാ​തെ ട്രാ​ക്കി​ൽ കി​ട​ന്ന​പ്പോ​ൾ കാ​ണി​ക​ള​ല്ല എ​ഴു​ന്നേ​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് മ​റി​ച്ച് കൂ​ടെ ഓ​ടി​യ അപരിചിതരായ സൂ​ഹൃ​ത്തു​ക്ക​ൾ ത​ന്നെ​യാ​ണ്. ഒ​രു ന​ല്ല സ​മ​റാ​യ​ക്കാ​ര​നെ​പ്പോ​ലെ കൂ​ടെ ഓ​ടി​യ സു​ഹൃ​ത്തി​നെ താ​ങ്ങി​കൊ​ണ്ട് ഓ​ടി​യ ര​ണ്ട് മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ന്‍റെ കൈ​യ​ടി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ​ത്.

ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​നി​മി​ഷം കാ​ണി​ക​ളു​ടെ ക​ണ്ണ് നി​റ​യ്ക്കു​ന്ന​താ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ കു​റി​ച്ചു. റോ​ബ്സ​ൺ ഒ​ലി​വേ​റ, ആ​രോ​ൺ ബെ​ഗ്സ് എ​ന്ന ര​ണ്ട് യു​വാ​ക്ക​ളാ​ണ് ഹ​രി ദാ​സി​നെ തോ​ളി​ൽ താ​ങ്ങി​കൊ​ണ്ട് ഓ​ട്ട മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഞാ​ൻ ഓ​ടി ഫി​നി​ഷിം​ഗ് ലൈ​ൻ അ​ടു​ത്തെ​ത്തി​യ​പ്പോ​ളഅ് ഹ​രി വീ​ഴു​ന്ന​ത് ക​ണ്ടെ​ന്നും തി​രി​ഞ്ഞ് ഓ​ടി പോ​യി എ​ടു​ക്ക​ണം എ​ന്ന് പെ​ട്ടെ​ന്ന് തോ​ന്നി​യ​താ​യും റോ​ബ്സ​ൺ ഒ​ലി​വേ​റ പ​റ​ഞ്ഞു. റോ​ബ്സ​ൺ ഒ​ലി​വേ​റ​യാ​ണ് ഈ ​ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​തി​ന് മ​റു​പ​ടി​യാ​യി മ​നോ​ഹ​ര​മാ​യ വാ​ക്കു​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment