എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ഗർഭസ്ഥശിശുവിനെ അംഗീകരിച്ചു കൂടാ ? എച്ച്ഒവി ലൈനിൽ തനിയെ വാഹനമോടിച്ച് ഗർഭിണി; പിഴശിക്ഷ വിധിച്ച് പോലീസ്

ഡാളസ് : ഹൈ ഒക്യുപെൻസി വെഹിക്കിൾ എച്ച്ഒവി ലൈനിലൂടെ യാത്ര ചെയ്യണമെങ്കിൽ വാഹനത്തിൽ ഡ്രൈവർക്ക് പുറമെ മറ്റൊരു യാത്രക്കാരൻ കൂടി ഉണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്.

അല്ലെങ്കിൽ അത് ട്രാഫിക്ക് നിയമ ലംഘനമായി കണക്കാക്കി ടിക്കറ്റ് നൽകുന്നതിന് വ്യവസ്ഥയുണ്ട്.

പ്ലാനോയിൽ നിന്നുള്ള ബ്രാണ്ടി ബൊട്ടോൺ (34) എന്ന സ്ത്രീ എച്ച്ഒവി ലൈനിലൂടെ വാഹനം ഓടിക്കുമ്പോൾ പൊലീസ് വാഹനത്തെ പിന്തുടർന്ന് പിടിച്ചു.

യുഎസ് ഹൈവേ 75 സൗത്തിലൂടെ വാഹനം ഓടിക്കുമ്പോഴായിരുന്നു പോലീസ് പിടികൂടിയത്.

കാറിൽ വേറെ ആരെങ്കിലും ഉണ്ടോ? പൊലീസ് ബ്രാണ്ടിയോടു ചോദിച്ചു. ഉവ്, എന്റെ ഉദരത്തിൽ ജീവനുള്ള ഒരു കുഞ്ഞ് ഉണ്ട്.

പക്ഷേ, അതൊരു യാത്രക്കാരനായി കണക്കാകാനാവില്ലെന്ന് പോലീസും ജനിക്കാത്ത ഒരു കുട്ടിയെ ഒരു വ്യക്തിയായിട്ടാണ് കണക്കാക്കുന്നതെന്ന് യുവതി വാദിച്ചുവെങ്കിലും പോലീസ് അംഗീകരിച്ചില്ല.

ഗർഭസ്ഥ ശിശു ജനിക്കുന്നതിനുമുമ്പുള്ള ഒരു ജീവനാണ്, എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ശിശുവിനെ അംഗീകരിച്ചു കൂടാ? പിന്നീട് പോലിസ് ഒന്നും പറയാൻ നിന്നില്ല.

215 ഡോളർ ഫൈൻ ഈടാക്കുന്നതിനുള്ള ഒരു ട്രാഫിക്ക് ടിക്കറ്റ് നൽകി ഇവരെ വിട്ടയച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കണമെന്ന് ബ്രാണ്ടി പറഞ്ഞു. ജൂലായ് 20 നാണ് ഇവർക്ക് കോടതിയിൽ ഹാജരാകേണ്ടത്.

Related posts

Leave a Comment