ഒ​രു വ​ർ​ഗീ​യ വാ​ദി​യു​ടെ വോ​ട്ടും ത​നി​ക്ക് വേ​ണ്ട​; ബിജെപി ഇട്ട ഫോട്ടോ വ്യാപകമായി പ്രചരിപ്പിച്ച സിപിഎം അച്ച്യുതാനന്ദന്‍റെ കാര്യം മറന്നു; വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി വിഡി സതീശൻ

 

തി​രു​വ​ന​ന്ത​പു​രം: ഒ​രു വ​ർ​ഗീ​യ വാ​ദി​യു​ടെ വോ​ട്ടും ത​നി​ക്ക് വേണ്ട. ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തെ​ന്ന വി​മ​ര്‍​ശ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. താ​ൻ പ​ങ്കെ​ടു​ത്ത പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങ് ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യാ​യി​രു​ന്നി​ല്ല. പി.​പ​ര​മേ​ശ്വ​ര​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​മാ​ണ് ന​ട​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

പി.​പ​ര​മേ​ശ്വ​ര​നെ ആ​ര്‍​എ​സ്എ​സ് നേ​താ​വാ​യി മാ​ത്രം കാ​ണാ​നാ​കി​ല്ല. ത​ന്നെ ച​ട​ങ്ങി​ലേക്ക് ക്ഷ​ണി​ച്ച​ത് എം.​പി വീ​രേ​ന്ദ്ര​കു​മാ​റാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പു​സ്ത​കം ആ​ദ്യം പ്ര​കാ​ശ​നം ചെ​യ്ത​ത് അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നാ​ണ്. ത​നി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ വി​എ​സി​നും ബാ​ധ​ക​മാ​ണെ​ന്നും സ​തീ​ശ​ന്‍ ചോ​ദി​ച്ചു.

ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രേ മു​ൻ​മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ന​ട​ത്തി​യ പ്ര​സം​ഗം ഗോ​ൾ​വാ​ൾ​ക്ക​റു​ടെ വി​ചാ​ര​ധാ​ര​യി​ലെ ആ​ശ​യ​ങ്ങ​ളാ​ണെ​ന്ന ത​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു. ഇ​ക്കാ​ര്യം ആ​ര്‍​എ​സ്എ​സ്- സി​പി​എം നേ​താ​ക്ക​ളാ​രും ഇ​തു​വ​രെ നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​ർ​എ​സ്എ​സു​മാ​യി ഒ​രു ത​ര​ത്തി​ലും സ​മ​ര​സ​പ്പെ​ടാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​കി​ല്ല. അ​ത് പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടാ​ണ്. ഒ​രു വ​ർ​ഗീ​യ വാ​ദി​യു​ടെ വോ​ട്ടും ത​നി​ക്ക് വേ​ണ്ടെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment