തന്‍റെ ജനങ്ങൾ  ബുദ്ധിമുട്ടരുത്; റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ൻ കൈ​ക്കോ​ട്ടു​മാ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്

വൈ​പ്പി​ൻ: സ്വ​ന്തം വാ​ർ​ഡി​ലെ റോ​ഡു​ക​ളി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ നി​ക​ത്താ​ൻ മ​ണ്‍​വെ​ട്ടി​യും കൈ​ക്കോ​ട്ടു​മാ​യി ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മി​നി രാ​ജു നി​ര​ത്തി​ലി​റ​ങ്ങി.

നി​ക​ത്താ​നു​ള്ള ക​ല്ലും മ​ണ്ണും എ​ത്തി​ച്ച​താ​ക​ട്ടെ ത​നി​ക്ക് ല​ഭി​ക്കു​ന്ന ഓ​ണ​റേ​റി​യ​ത്തി​ൽ നി​ന്ന് നീ​ക്കി​വെ​ച്ച ഓ​ഹ​രി കൊ​ണ്ടാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

സ്വ​ന്തം വാ​ർ​ഡാ​യ പ​തി​നാ​റി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ടാ​റിം​ഗ് ന​ട​ക്കാ​തി​രു​ന്ന​തി​നാ​ൽ റോ​ഡു​ക​ൾ പ​ല​തും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്.

ഇ​പ്പോ​ൾ എംഎ​ൽഎ ​ഫ​ണ്ട് ഉ​ൾ​പ്പ​ടെ 60 ല​ക്ഷം രൂ​പ വി​വി​ധ റോ​ഡു​ക​ൾ​ക്കാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടാ​യ​തോ​ടെ​യാ​ണ് കു​ഴി നി​ക​ത്തി നാ​ട്ടു​കാ​ർ​ക്ക് താ​ത്കാലി​ക ആ​ശ്വാ​സം പ​ക​രാ​ൻ മെ​ന്പ​ർ ത​ന്നെ കൈയും മെ​യ്യും മ​റ​ന്ന് രം​ഗ​ത്തി​റ​ങ്ങി​യ​ത്.

മെ​ന്പ​റു​ടെ പു​റ​പ്പാ​ട് ക​ണ്ട​തോ​ടെ കു​ഴി​ക​ൾ നി​ക​ത്താ​ൻ നാ​ട്ടു​കാ​രും കൂ​ടെ ചേ​ർ​ന്നു.

Related posts

Leave a Comment