തിരുവനന്തപുരം: സംസ്ഥാനത്ത് മരുന്ന് പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ട്. എന്നാൽ താൻ അത് കണ്ട് പേടിക്കുന്നവൻ അല്ലെന്നും മുരളീധരൻ പറഞ്ഞു.
