ഗാ​സ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ; അ​ഞ്ച് പേ​ർ മ​രി​ച്ചു

ജ​റു​സ​ലേം: ഗാ​സ സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഗ​സ സി​റ്റി​യി​ലെ അ​ൽ അ​സാ​ല കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ൻ്റി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ​സ സി​റ്റി​യി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് റി​മാ​ൽ. അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​ല​സ്തീ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment